ഹൈദരാബാദ്: ജീവനെടുക്കുന്ന കൊറോണ വൈറസിനെതിരേയുള്ള മരുന്നും കൃത്യമായ ചികിത്സയും കണ്ടെത്താനുള്ള ശ്രമത്തിലാണ് ലോകമാകമാനമുള്ള ശാസ്ത്രജ്ഞർ. എന്നാൽ കൊറോണയെ കുറിച്ചോർത്ത്പരിഭ്രാന്തരാവേണ്ടതില്ലെന്നും ചികിത്സിച്ചു ഭേദമാക്കാവുന്ന രോഗമാണെന്നുമാണ്ആന്ധ്രമുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി ജനങ്ങളോട് പറഞ്ഞിരിക്കുന്നത്. 40000 പേരുടെ മരണത്തിനിടയാക്കിയ കോവിഡിനെ സാധാരണ പനിയുമായി താരതമ്യം ചെയ്ത് ബുധനാഴ്ച വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ജഗൻമോഹൻ റെഡ്ഡി. "കൊറോണ ചികിത്സിച്ചു ഭേദമാക്കാവുന്ന രോഗമാണ്. 14 ദിവസത്തേക്ക് മരുന്ന് തുടർച്ചയായി കഴിക്കുകയാണെങ്കിൽ രോഗം ഭേദമാകും. അതിനാൽ തന്നെ പരിഭ്രാന്തരാവേണ്ട കാര്യമില്ല", എന്നാണ് ജഗൻമോഹൻ പറഞ്ഞത്. മാത്രവുമല്ല ചില രാജ്യങ്ങളിലെ പ്രസിഡന്റുമാർക്ക്വരെ രോഗം പിടിപ്പെട്ടിരുന്നെന്നും , പനി മാറിയപോലെ അവർക്ക് പിടിപെട്ട കോവിഡ് രോഗവും മാറി സുഖം പ്രാപിച്ചെന്നും ജഗൻ മോഹൻ പറഞ്ഞു. കൊറോണ രോഗം 14 ദിവസം കൊണ്ട് ഭേദമാക്കാമെന്നും അതിന് മരുന്നുണ്ടെന്നുമുള്ളത് വാസ്തവമല്ല. കൊറോണക്കെതിരേയുള്ള വാക്സിൻ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് ഇന്നും ശാസ്ത്രലോകം. കൊറോണ പിടിപെട്ട ലോകത്തെ 80 ശതമാനം ആളുകളും ചെറിയ രോഗലക്ഷണങ്ങളെകാണിച്ചിട്ടുള്ളൂ. കൊറോണ ബാധിച്ച 5% പേരാണ്ഗുരുതരാവസ്ഥയിലായത്. ഇത് തെറ്റിദ്ധരിച്ചാവാം ഇത്ര ഉത്തരവാദിത്വമില്ലാത്ത പ്രസ്താവന മുഖ്യമന്ത്രി സ്ഥാനത്തിരിക്കെ ജഗൻ നടത്തിയത്. 65 വയസ്സിനുമുകളിലുള്ളവരും രക്തസമ്മർദ്ദം, ഹൃദയസംബന്ധമായ രോഗങ്ങൾ, ശ്വാസതടസ്സം എന്നിവ നിലവിലുള്ള രോഗികൾക്ക് കോവിഡ് പിടിപ്പെട്ടാൽ അത്യന്തം ഗുരുതരാവസ്ഥയിലാകുമെന്നും മരണം വരെ സംഭവിക്കാമെന്നും ലോകാരോഗ്യ സംഘടന തന്നെ പറഞ്ഞിട്ടുണ്ട്. ആന്ധ്രപ്രദേശിൽ ഇതുവരെ 87 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേ സമയം ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 1600 കടന്നു. content highlights:If You take medicines continuously for 14 days, Covid-19 will be cured, says Jagan Mohan Reddy
from mathrubhumi.latestnews.rssfeed https://ift.tt/2UDO1vL
via IFTTT
0 അഭിപ്രായങ്ങള്‍