വിളിപ്പുറത്തുണ്ട് ഞങ്ങൾ...ക്വാറന്റൈനിൽ കഴിയുന്നവരോട് വീഡിയോകോളിൽ സുഖവിവരം അന്വേഷിച്ച് പോലീസ്

തൃശ്ശൂർ : എന്റെ പേര് സുരേന്ദ്രൻ, തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി.യാണ്. താങ്കൾക്ക് സുഖമാണോ... കൊറോണ നിരീക്ഷണവുമായി ബന്ധപ്പെട്ട് വീട്ടിൽ കഴിയുന്ന ഒരാളെയാണ് ഡി.ഐ.ജി. വീഡിയോകോൾ വഴി ബന്ധപ്പെട്ടത്. എന്തു രോഗമായാലും തങ്ങൾ ഒപ്പമുണ്ടെന്ന് പ്രവൃത്തിയിലൂടെ തെളിയിക്കുകയാണ് പോലീസ്. ഹോം ക്വാറന്റൈനിൽ കഴിയുന്നവരുടെ വാട്സ് ആപ്പ് നമ്പറുകളിലേക്ക് വിളിച്ചാണ് റേഞ്ച് ഡി.ഐ.ജി. എസ്. സുരേന്ദ്രൻ സുഖാന്വേഷണം നടത്തിയത്. വിളിപ്പാടകലെ കേരള പോലീസ് സഹായത്തിനുണ്ടെന്ന കാര്യം അദ്ദേഹം ഹോം ക്വാറന്റൈനിൽ ഉള്ളവരെ ഓർമിപ്പിച്ചു. തൃശ്ശൂർ റേഞ്ചിന് കീഴിൽ നാല്പത്തേഴായിരത്തിലധികംപേർ ഹോം ക്വാറന്റൈനിൽ കഴിയുന്നതായാണ് കണക്കുകൾ. വരുംദിവസങ്ങളിൽ ഇവരോട് വിവിധ ഉന്നത പോലീസ് ഉദ്യോഗസ്ഥർ വീഡിയോ ചാറ്റ് നടത്തും. ഉന്നത പോലീസ് ഉദ്യോഗസ്ഥർ നേരിട്ട് വീഡിയോകോളിൽ സംസാരിക്കുന്നത് ക്വാറന്റൈനിലുള്ളവർക്ക് കൂടുതൽ ആത്മവിശ്വാസം പകരുമെന്ന വിലയിരുത്തലാണ് പോലീസിനുള്ളത്.

from mathrubhumi.latestnews.rssfeed https://ift.tt/39BuMXC
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍