ഉപയോക്താക്കളുടെ ലൊക്കേഷൻ വിവരങ്ങൾ പുറത്തുവിടുമെന്ന് ഗൂഗിൾ

പാരീസ്: കൊറോണപ്രതിരോധപ്രവർത്തനങ്ങൾക്ക് സർക്കാരുകളെ സഹായിക്കുന്നതിന്റെ ഭാഗമായി ലോകമെങ്ങുമുള്ള ഉപയോക്താക്കളുടെ ലൊക്കേഷൻ വിവരങ്ങൾ പ്രസിദ്ധീകരിക്കുമെന്ന് ഗൂഗിൾ. 131 രാജ്യങ്ങളിലെ ഉപയോക്താക്കളുടെ സഞ്ചാരപാതയെക്കുറിച്ചുള്ള വിവരങ്ങൾ വെള്ളിയാഴ്ച മുതൽ പ്രത്യേക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ഭൂപ്രദേശങ്ങളുടെ അടിസ്ഥാനത്തിൽ സഞ്ചാരപ്രവണത രേഖപ്പെടുത്തുകയും ചെയ്യുമെന്ന് ഗൂഗിൾ തങ്ങളുടെ ഔദ്യോഗിക ബ്ലോഗിൽ വ്യക്തമാക്കി. “പാർക്കുകൾ, കടകൾ, വീടുകൾ, ജോലിസ്ഥലങ്ങൾ എന്നിവിടങ്ങളിലെ സന്ദർശനങ്ങളിലെ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തുക. കൊറോണ മഹാമാരിയെ നിയന്ത്രിക്കുന്നതിനായുള്ള നടപടികളെടുക്കാൻ ഇത് സർക്കാരുകളെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അവശ്യയാത്രകളിലുണ്ടായ മാറ്റങ്ങൾ തിരിച്ചറിഞ്ഞ് പ്രവൃത്തിസമയങ്ങളിലുൾപ്പെടെ മാറ്റംവരുത്താൻ അധികൃതരെ ഈ രേഖകൾ സഹായിക്കും. അതേസമയം, ഉപയോക്താക്കളെ വ്യക്തിപരമായി തിരിച്ചറിയാൻ സഹായിക്കുന്ന വിവരങ്ങൾ ഇതിലുണ്ടാവില്ല” -ഗൂഗിൾ മാപ്പ് മേധാവി ജെൻ ഫിച്ച്പാട്രിക്, ഗൂഗിൾ ആരോഗ്യവിഭാഗം മേധാവി കാരെൻ ഡിസാൽവോ എന്നിവർ പോസ്റ്റിൽ പറഞ്ഞു.

from mathrubhumi.latestnews.rssfeed https://ift.tt/2X8FGla
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍