ഗാന്ധിനഗർ(കോട്ടയം ): “നിരീക്ഷണകാലം കഴിഞ്ഞുവരുമ്പോൾ കൊറോണ ചികിത്സയ്ക് ആരെങ്കിലും ഉണ്ടെങ്കിൽ അപ്പോഴും എന്നെ അവിടെത്തന്നെ നിയോഗിക്കണം’’-നഴ്സ് രേഷ്മയുടെ ഉറച്ചവാക്കുകൾ കേട്ടപ്പോൾ സഹപ്രവർത്തകർക്ക് ആവേശംഅടക്കാനായില്ല. ഒപ്പം അഭിമാനവും.പരിശോധനയിൽ നെഗറ്റീവായി ആശുപത്രി വിടുമ്പോഴായിരുന്നു രേഷ്മയുടെ ഉറച്ച പ്രതികരണം. കോട്ടയം മെഡിക്കൽകോളേജിൽ ചികിത്സയിലായിരുന്ന റാന്നിയിലെ ദമ്പതിമാരെ ശ്രുശ്രൂഷിക്കുമ്പോഴാണ് രോഗംപിടിപെട്ടത്. മാർച്ച് 12 മുതൽ 22 വരെയായിരുന്നു കൊറോണ ഐസൊലേഷൻ വാർഡിൽ ഡ്യൂട്ടിയുണ്ടായിരുന്നത്. സ്വന്തം മാതാപിതാക്കളെപ്പോലെ അവരെ പരിചരിച്ചു.ഡ്യൂട്ടി ടേൺ അവസാനിച്ചശേഷം മാർച്ച് 23-ന് ചെറിയ പനി ഉണ്ടായി. കൊറോണ ലക്ഷണങ്ങൾ കണ്ടതിനാൽ സാംപിളെടുത്ത് പരിശോധനയ്ക്ക് അയച്ചു. കൊറോണ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കുകയും ചെയ്തു. മാർച്ച് 24-ന് രോഗം സ്ഥിരീകരിച്ചു. 10 ദിവസമാകുമ്പോഴേക്കും രോഗമുക്തയായി. ആശുപത്രി വിട്ടസമയത്ത് മന്ത്രി കെ.കെ. ശൈലജ രേഷ്മയെ വിളിച്ച് സന്തോഷം പങ്കുവെച്ചു. എറണാകുളം തൃപ്പൂണ്ണിത്തുറ തിരുവാങ്കുളം സ്വദേശിനിയാണ് രേഷ്മ. ഭർത്താവ് ഉണ്ണിക്കൃഷ്ണൻ എൻജിനിയറാണ്. നമ്മൾ അതിജീവിക്കുംനമ്മുടെ ആശുപത്രികളിൽ കൊറോണ ചികിത്സയ്ക്ക് എല്ലാ സൗകര്യങ്ങളുമുണ്ട്. ഒരുപാട് ജീവനക്കാർ സന്നദ്ധതയോടെ ജോലിചെയ്യുന്നു. കേരളം കൊറോണയെ അതിജീവിക്കുകതന്നെ ചെയ്യും-രേഷ്മ
from mathrubhumi.latestnews.rssfeed https://ift.tt/2wRvx1N
via IFTTT
0 അഭിപ്രായങ്ങള്‍