കൊഹിമ: കൊറോണ മൂലമുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ നാഗാലാൻഡ് പെട്രോളിനും ഡീസലിനും വില വർധിപ്പിച്ചു. ഡീസലിന് അഞ്ച് രൂപയും പെട്രോൾ, മോട്ടോർ സ്പിരിറ്റ് എന്നിവയ്ക്ക് ആറ് രൂപ വീതവുമാണ് സെസ് ഇനത്തിൽ വർധിപ്പിച്ചത്. ഏപ്രിൽ 28 അർദ്ധരാത്രി മുതൽ വിലവർധനവ് പ്രാബല്യത്തിൽ വരും. നേരത്തെ അസം സർക്കാർ ഡീസലിന് നികുതി ലിറ്ററിന് 5 രൂപയും പെട്രോളിന് ലിറ്ററിന് 6 രൂപയും വർദ്ധിപ്പിച്ചിരുന്നു. വരുമാനം കുറയുന്നതിനെ നേരിടാൻ മേഘാലയ രണ്ട് ശതമാനം വിൽപ്പന നികുതി സർചാർജും പ്രഖ്യാപിച്ചിരുന്നു. കോവിഡ് വ്യാപനം തടയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ മാസം പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ക്ഡൗണിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയിൽ നിരവധി സംസ്ഥാനങ്ങൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. Content Highlights: Nagaland To Charge Rs 6 Cess On Petrol, Rs 5 On Diesel Over COVID-19
from mathrubhumi.latestnews.rssfeed https://ift.tt/3bSWcKU
via IFTTT
0 അഭിപ്രായങ്ങള്‍