മകളുമായി കതിര്‍മണ്ഡപത്തിലേക്ക്; പാതിവഴിയില്‍ പ്രാണന്‍വെടിഞ്ഞ് അച്ഛന്‍

കൊയിലാണ്ടി : ബുധനാഴ്ച നടക്കേണ്ട വിവാഹത്തിൽ പങ്കെടുക്കാൻ പ്രതിശ്രുത വധുവായ മകൾക്കൊപ്പം വന്ന അച്ഛൻ കാർ യാത്രയ്ക്കിടെ മരിച്ചു. വൈക്കം ഉദയനാപുരം വാതുകോടത്തില്ലത്ത് വി.എസ്. പരമേശ്വരൻ മൂത്തത് (62) ആണ് മരിച്ചത്. മകൾ കാർത്തികയുടെയും വടകര ഓർക്കാട്ടേരി പാറോളി ഇല്ലത്ത് പുരുഷോത്തമൻ നമ്പൂതിരിയുടെ മകൻ കൃഷ്ണദേവുമായുള്ള വിവാഹം ബുധനാഴ്ച വരന്റെ വീട്ടിൽവെച്ച് നടക്കേണ്ടതായിരുന്നു. ഇതിനായി പരമേശ്വരൻ മൂത്തതും മകളും മകൻ കണ്ണനും മാത്രമാണ് വൈക്കത്തുനിന്ന് വന്നത്. യാത്രാനിബന്ധനകൾ പാലിച്ചുകൊണ്ട് അനുവാദത്തോടെയാണ് ഇവർ പുറപ്പെട്ടത്. യാത്രക്കിടെ പയ്യോളിയിലെത്തിയപ്പോൾ പരമേശ്വരൻ മൂത്തത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ കൊയിലാണ്ടി താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. ഉദയനാപുരം, വൈക്കം ക്ഷേത്രങ്ങളിലെ ഉത്സവകാര്യങ്ങളിലും മറ്റ് പൂജാദികാര്യങ്ങളിലും സജീവമായിരുന്നു പരമേശ്വരൻ മൂത്തത്. ഭാര്യ: പരേതയായ ജലജ Content Highlight: Father died of a heart attack while on his daughters wedding day

from mathrubhumi.latestnews.rssfeed https://ift.tt/3cW0XmP
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍