ബെയ്റൂട്ട്: വടക്കുപടിഞ്ഞാറൻ സിറിയൻ നഗരമായ അഫ്രിനിലുണ്ടായ സ്ഫോടനത്തിൽ40 പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ചയായിരുന്നു സ്ഫോടനം. അഫ്രിനിലെ തിരക്കേറിയ മാർക്കറ്റിൽ ബോംബ് ഘടിപ്പിച്ച ഇന്ധന ടാങ്കർ പൊട്ടിത്തെറിക്കുകയായിരുന്നു. തുർക്കി അനുകൂല വിമതരുടെ അധീനതയിലുള്ള സ്ഥലമാണ് അഫ്രിൻ. അതേസമയം സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ ആക്രമണത്തിൽ തുർക്കിയിലെ കുർദിഷ് ഗ്രൂപ്പായ വൈ.പി.ജി.ക്ക് ബന്ധമുണ്ടെന്ന് തുർക്കി പ്രതിരോധ മന്ത്രാലയം കുറ്റപ്പെടുത്തി. കൊല്ലപ്പെട്ട 40 പേരിൽ 11 പേർ കുട്ടികളാണ്. 47 പേർക്ക് സ്ഫോടനത്തിൽ പരിക്കേറ്റതായും തുർക്കിഷ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.മരണസംഖ്യ ഉയർന്നേക്കും content highlights:Dozens killed in truck bomb attack at Afrin market
from mathrubhumi.latestnews.rssfeed https://ift.tt/35gGxCg
via IFTTT
0 അഭിപ്രായങ്ങള്‍