ഇ വാർത്ത | evartha
കൊറോണവ്യാപനം തടയാൻ ച്യുയിംഗം നിരോധിച്ച് ഒരു സംസ്ഥാനം
പൊതുഇടങ്ങളില്‍ ച്യുയിംഗം തുപ്പുന്നത് കൊറോണ വൈറസ് വ്യാപനത്തിന് ഇടയാക്കുമെന്ന വാദത്തിൻ്റെ അടിസ്ഥാനത്തിൽ ച്യുയിംഗത്തിന് നിരോധനം ഏര്‍പ്പെടുത്തി ഹരിയാന സര്‍ക്കാര്‍. സാഹചര്യത്തിലാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ജൂണ്‍ 30 വരെയാണ് നിരോധനം.
ഇന്ത്യയില്‍ കോവിഡ് 19 ബാധിതരുടെ എണ്ണം രണ്ടായിരം കടന്നെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതുവരെ 2069 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 1860 പേര്‍ ചികിത്സയിലാണ്്. 155 പേര്‍ രോഗമുക്തി നേടി. 53 പേരാണ് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 235 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഒരാള്‍ തുപ്പിയിട്ട ച്യുയിംഗത്തിലൂടെ മറ്റൊരാൾക്ക് രോഗം പകരാനുള്ള സാധ്യതയുണ്ടെന്ന് ഫുഡ് ആന്റ് ഡ്രഗ് കമ്മീഷണര്‍ അശോക് കുമാര്‍ മീന പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 13,000 പേരെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും കോവിഡ് 19 വ്യാപനം തടയാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും അധികൃതർ പറഞ്ഞു.. പൊതുജനാരോഗ്യത്തിന്റെ താല്‍പര്യപ്രകാരമാണ് തീരുമാനമെടുത്തതെന്ന് ഉത്തരവില്‍ പറയുന്നു.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/343L2Qi
via IFTTT
0 അഭിപ്രായങ്ങള്‍