കൊറോണ- അമേരിക്കയില്‍ ആറ് ആഴ്ച പ്രായമുള്ള കുഞ്ഞ് മരണപ്പെട്ടു

ന്യൂയോർക്ക്: കൊറോണ വൈറസ് ബാധയെത്തുടർന്ന് അമേരിക്കയിൽ ആറ് ആഴ്ച പ്രായമുള്ള കുഞ്ഞ് മരണപ്പെട്ടു. ഇത്രയും പ്രായം കുറഞ്ഞ കുട്ടി ഈ രോഗം ബാധിച്ച് മരിക്കുന്ന ലോകത്തിലെ ആദ്യത്തെ സംഭവമാണിത്. ബുദ്ധിമുട്ടുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കുട്ടിക്ക് കഴിഞ്ഞ ദിവസം രാത്രിയാണ് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചത്. കുട്ടിയുടെ മരണം ഹൃദയഭേദകമാണ്. കൊറോണ വൈറസ്ബാധയെത്തുടർന്ന് ഇത്രയും പ്രായം കുറഞ്ഞ കുട്ടി മരിക്കുന്ന ലോകത്തിലെ ആദ്യത്തെ സംഭവമാണിതെന്നാണ് ഞങ്ങൾ കരുതുന്നത്- ഗവർണർ നെഡ് ലാമോണ്ട് ട്വീറ്റ് ചെയ്തു. It is with heartbreaking sadness today that we can confirm the first pediatric fatality in Connecticut linked to #COVID19. A 6-week-old newborn from the Hartford area was brought unresponsive to a hospital late last week and could not be revived. (1/3) — Governor Ned Lamont (@GovNedLamont) April 1, 2020 കഴിഞ്ഞയാഴ്ച ഒൻപത് മാസം മാത്രം പ്രായമുള്ള കുട്ടിയും അമേരിക്കയിൽ കൊറോണ ബാധിച്ച് മരണപ്പെട്ടിരുന്നു. അതേസമയം രോഗബാധിതരുടെ എണ്ണവും വ്യാപനവും വർധിച്ചതോടെ വീടുകളിൽ തന്നെ തുടരാനാണ് സർക്കാർ നിർദേശം. അമേരിക്കയിൽ ഇന്നലെമാത്രം 1046 പേർ മരിച്ചു. ഇതോടെ ആകെ മരണം 5000 കടന്നു.യു.എസ്സിൽ കൊറോണ രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു. Content Highlights:corona six months oldbaby died in America

from mathrubhumi.latestnews.rssfeed https://ift.tt/2UxVpZk
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍