യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാസന്ദർശനത്തിനൊപ്പം മകൾ ഇവാങ്ക ട്രംപും വാർത്തകളിൽ ഇടം നേടിയിരുന്നു. ഇവാങ്കയുടെ വസ്ത്രവും രീതികളും പോലും ചർച്ചയായി. അതിനിടെ സോഷ്യൽ മീഡിയയിൽ ഇവാങ്കയുടെ ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചു. താജ്മഹലിനും മുന്നിലിരിക്കുന്ന ഇവാങ്കയുടെ ചിത്രം പലരീതിയിൽ ഫോട്ടോഷോപ്പ് ചെയ്തുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഇപ്പോഴിതാ ഈ ചിത്രങ്ങൾക്ക് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇവാങ്ക. ട്വിറ്ററിലൂടെയാണ് പ്രതികരണം. ഇന്ത്യക്കാരുടെ ഊഷ്മളമായ സ്വീകരണത്തെ ഞാൻ അഭിനന്ദിക്കുന്നു. ഒരുപാട് പുതിയ സൗഹൃദങ്ങൾ എനിക്ക് ലഭിച്ചതായി രസകരമായ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഇവാങ്ക ട്വിറ്ററിൽ കുറിച്ചു. I appreciate the warmth of the Indian people. ...I made many new friends!!! https://t.co/MXz5PkapBg — Ivanka Trump (@IvankaTrump) March 1, 2020 One more. pic.twitter.com/8OsSABK2Lq — Aditya Chaudhary (@hrypr) March 1, 2020 ഇവാങ്കയുടെ ട്വീറ്റിന് വൻ പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. Me & Ivanka Piche hee Pey Gaee Kehndi Taj Mahal Jana Taj Mahal Jana.. 😜 Mai Fer Ley Geya Hor Ki Karda 😎 pic.twitter.com/Pnztfxz7m0 — DILJIT DOSANJH (@diljitdosanjh) March 1, 2020 @IvankaTrump pic.twitter.com/TRzl7Sow0J — HuM KagaZ Nhi DekhaYengE (ہم کاغذ نہیں دکھائیں گے) (@SyedisEmraan) March 1, 2020 ഇന്ത്യ നിങ്ങളുമായി സ്നേഹത്തിലായിരിക്കുന്നുവന്നായിരുന്നു ഒരാൾ ട്വീറ്റിന് കമന്റ് ചെയതത്. മനോഹരമെന്നും രസകരമെന്നും ചിലർ പ്രതികരിച്ചപ്പോൾ ഇവാങ്കയെ പോലെ ബഹുമാനിക്കപ്പെടേണ്ട ഒരാളെ എന്തിനാണ് ഇങ്ങനെ അവഹേളിക്കുന്നത് എന്നായിരുന്നു ചിലരുടെ ചോദ്യം. ഇവാങ്കയെ മാത്രമല്ല, പ്രസിഡന്റെ ട്രംപിന്റെ ഫോട്ടോഷോപ്പ് ചിത്രങ്ങളും ഇത്തരത്തിൽ പ്രചരിക്കുന്നുണ്ട്. pic.twitter.com/FvlQAofs0A — Constable चक्रवर्ती मिथुन (जय सीयाराम) एक दर्द (@Mithun3786) March 1, 2020 Content Highlights: Netizens Ivanka Trump with photoshopped meme. Her million-dollar reply breaks Internet
from mathrubhumi.latestnews.rssfeed https://ift.tt/38bqsxB
via IFTTT
0 അഭിപ്രായങ്ങള്‍