കൊച്ചി: മെട്രോ ട്രെയിൻ തകരാറിലായതിനെ തുടർന്ന് തൈക്കൂടം സ്റ്റേഷൻ താൽക്കാലികമായി അടച്ചു. മെട്രോയുടെ അവസാനത്തെ സ്റ്റേഷനാണ് തൈക്കൂടം. തകരാറിലായ ട്രെയിൻ സ്റ്റേഷന് സമീപം ട്രാക്കിൽ കിടക്കുന്നതിനാൽ, ഇതുവഴി സർവീസ് നടത്താനാകാത്ത സാഹചര്യമാണുള്ളത്. നിലവിൽ തൊട്ടുമുമ്പത്തെ സ്റ്റേഷനായ വൈറ്റില വരെ എത്തി ട്രെയിനുകൾ മടങ്ങുകയാണ്. തകരാർ പരിഹരിച്ച് എത്രയും വേഗം സർവീസ് പൂർണമായും പുന:സ്ഥാപിക്കുമെന്ന് മെട്രോ അധികൃതർ അറിയിച്ചു. Content Highlight: Metro train malfunction; Thaikkudam station was closed
from mathrubhumi.latestnews.rssfeed https://ift.tt/2vyyYtt
via IFTTT
0 അഭിപ്രായങ്ങള്‍