മഡ്രിഡ്: എൽ ക്ലാസിക്കോ പോരാട്ടത്തിൽ ബാഴ്സലോണയെ തോൽപ്പിച്ച് റയൽ മഡ്രിഡ് സ്പാനിഷ് ലാലിഗ ഫുട്ബോളിൽ ഒന്നാമത്. ഞായറാഴ്ച എതിരില്ലാത്ത രണ്ട് ഗോളിനാണ് മഡ്രിഡിന്റെ ജയം. 71-ാം മിനിറ്റിൽ വിനിഷ്യസ് ജൂനിയറും ഇഞ്ചുറി ടൈമിൽ മരിയാനോയുമാണ് റയലിനായി സ്കോർ ചെയ്തത്. ജയത്തോടെ റയലിന് 26 കളിയിൽ 56 പോയന്റായി. ബാഴ്സലോണക്ക് 55 പോയന്റാണുള്ളത്. എൽ ക്ലാസിക്കോയിൽ നേടിയ ജയം റയലിന്റെ കിരീടപ്പോരാട്ടത്തിലേക്കുള്ള കുതിപ്പിന് ഊർജം പകരും. സീസണിലെ ആദ്യ എൽ ക്ലാസിക്കോയിൽ ഇരുടീമുകളും ഗോൾരഹിത സമനിലയിൽ പിരിഞ്ഞിരുന്നു. 2014-ന് ശേഷമാണ് റയൽ സ്വന്തം മൈതാനത്ത് എൽ ക്ലാസിക്കോയിൽ ജയിക്കുന്നത്. ഒരു ലാലിഗ എൽ ക്ലാസിക്കോ ജയിക്കുന്ന 2016 ഏപ്രിലിന് ശേഷവും. Content Highlights: real madrid beat barcelona
from mathrubhumi.latestnews.rssfeed https://ift.tt/2Ich9TO
via IFTTT
0 അഭിപ്രായങ്ങള്‍