രാമായണം കാണുന്ന ചിത്രമിട്ട് ജാവഡേക്കർ വെട്ടിലായി

ന്യൂഡൽഹി: ശനിയാഴ്ച പുനഃസംപ്രേഷണം തുടങ്ങിയ രാമായണം സീരിയൽ വീട്ടിലിരുന്നു കാണുന്ന ചിത്രം ട്വിറ്ററിലിട്ട പ്രകാശ് ജാവഡേക്കർക്ക് വിമർശനപ്പെരുമഴ. ഒട്ടേറെ ട്വിറ്റർ ഉപയോക്താക്കൾ വിമർശിച്ചെത്തിയതോടെ ആ ചിത്രം മാറ്റി, വീട്ടിലിരുന്നു ജോലിചെയ്യുന്ന പടമിട്ട് മന്ത്രി തടിതപ്പി. 21 ദിവസത്തെ അടച്ചുപൂട്ടൽക്കാലത്ത് വീട്ടിലിരുന്നു കാണാൻ എന്നുപറഞ്ഞാണ് 'രാമായണം', 'മഹാഭാരതം' സീരിയലുകൾ ദൂരദർശൻ വീണ്ടും കാണിച്ചുതുടങ്ങിയത്. രാവിലെ 9.41-നാണ് രാമായണം കാണുന്ന ചിത്രം മന്ത്രി ട്വീറ്റ് ചെയ്തത്. 'ഞാൻ രാമായണം കാണുന്നു, നിങ്ങളോ?' എന്ന കുറിപ്പും ചേർത്തു. 'ഞാൻ ആഹാരമില്ലാതുറങ്ങുന്നു, നാണമില്ലേ ജാവഡേക്കർ' എന്നു തുടങ്ങി പട്ടിണിക്കാലത്ത് ഫ്രഞ്ച് ജനതയോട് അപ്പമില്ലെങ്കിൽ കേക്കുതിന്നൂ എന്നു പറഞ്ഞ മേരി അന്റോയിനിറ്റെ രാജ്ഞിയോട് മന്ത്രിയെ ഉപമിക്കുന്ന ട്വീറ്റുകൾവരെയെത്തി. ഇതോടെയാണ് അദ്ദേഹം പുതിയ ചിത്രമിട്ടത്. 'ആരെയാണ് ജാവഡേക്കർ നിങ്ങൾ മണ്ടരാക്കുന്നത്' എന്നുപറഞ്ഞ് അതിനും വിമർശനമുണ്ടായി. Content Highlights: Union Minister deletes tweet watching Ramayana, posts news photo.

from mathrubhumi.latestnews.rssfeed https://ift.tt/2JlluVb
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍