ഒറ്റ കുടുംബത്തിലെ മൂന്നുസ്ത്രീകൾ ഉൾപ്പെടെ 17പേർക്കുകൂടി കൊറോണ

ബെംഗളൂരു: കർണാടകത്തിൽ ഒരു കുടുംബത്തിലെ മൂന്നുസ്ത്രീകൾ ഉൾപ്പെടെ 17 പേർക്കുകൂടി കൊറോണ (കോവിഡ്-19) സ്ഥിരീകരിച്ചു. നേരത്തേ കൊറോണ സ്ഥിരീകരിച്ച ഉത്തരകന്നഡ സ്വദേശിയുടെ 54-കാരിയായ ഭാര്യ, മക്കളായ 28-കാരി, 23-കാരി എന്നിവർക്കും ലണ്ടനിൽനിന്ന്‌ ബെംഗളൂരുവിലെത്തിയ 21-കാരൻ, ചിക്കബെല്ലാപുരയിൽ കൊറോണ ബാധിച്ചയാളുമായി സമ്പർക്കമുണ്ടായിരുന്ന ആന്ധ്ര സ്വദേശികളായ 23- കാരൻ, 70-കാരൻ, 32-കാരി, 38-കാരൻ, പതിനെട്ടുകാരൻ, ലണ്ടനിൽനിന്ന്‌ ബെംഗളൂരുവിലെത്തിയ 63-കാരി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. മൈസൂരുവിൽ അഞ്ചുപേർക്കുകൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്‌. നഞ്ചൻകോട്ടെ ഫാക്ടറി ജീവനക്കാരാണിവരെല്ലാം. ചിക്കബെല്ലാപുരയിൽ കൊറോണ ബാധിച്ച് മരിച്ച 70-കാരിയുമായി നേരിട്ട് സമ്പർക്കമുണ്ടായിരുന്ന അഞ്ചുപേർക്കും കൊറോണ സ്ഥിരീകരിച്ചു. ഇവരെല്ലാം ഐസൊലേഷൻ വാർഡിൽ ചികിത്സയിലായിരുന്നു. നേരത്തേ കൊറോണ സ്ഥിരീകരിച്ച ദാവൻഗരെ സ്വദേശിയുടെ ബന്ധുവായ ഇരുപതുകാരൻ, ഉത്തര കന്നഡയിൽ രോഗം സ്ഥിരീകരിച്ചയാളുമായി അടുത്ത ബന്ധമുണ്ടായിരുന്ന 24-കാരൻ എന്നിവർക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കർണാടകത്തിൽ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 81 ആയി. കൊറോണ ബാധിച്ച് തുമകൂരുവിൽ മരിച്ചയാൾ യാത്രചെയ്ത തീവണ്ടിയിലെ മറ്റുള്ളവരെ കണ്ടെത്തുന്നതിനുള്ള നടപടി തുടങ്ങി. ഇതോടൊപ്പം ബെംഗളൂരുവിൽനിന്ന്‌ മംഗളൂരുവിലേക്കും ദാവൻഗരെയിലേക്കും കെ.എസ്.ആർ.ടി.സി. ബസിൽ യാത്രചെയ്ത രണ്ടുപേർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇവരോടൊപ്പം യാത്രചെയ്തവരെ കണ്ടെത്താനും നടപടി തുടങ്ങി. മുൻകരുതലിന്റെ ഭാഗമായുള്ള നിയന്ത്രണം ബെംഗളൂരുവിൽ കർശനമാക്കി. അവശ്യസർവീസ് മേഖലകളിലുള്ളവർക്കാണ് പുറത്തിറങ്ങുന്നതിന് ഇളവുള്ളത്. ബൈക്ക് യാത്രക്കാരെ അടിച്ചോടിക്കുന്നത് പോലീസ് തുടരുകയാണ്. പുറത്തിറങ്ങുന്നവരുടെ എണ്ണം കുറഞ്ഞു. അവശ്യസാധനങ്ങൾ ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങൾ കൂടുതൽ വിപുലപ്പെടുത്തി. കർണാടകത്തിൽ കൊറോണ സ്ഥിരീകരിച്ചത് 81 പേർമരണം മൂന്ന്രോഗം ഭേദപ്പെട്ടത് അഞ്ച്ജില്ലതിരിച്ച് ബെംഗളൂരു 41കലബുറഗി മൂന്ന്കുടക് ഒന്ന് ചിക്കബെല്ലാപുര എട്ട്മൈസൂരു എട്ട്‌ധാർവാർഡ് ഒന്ന്ദക്ഷിണകന്നഡ ഏഴ്ഉത്തര കന്നഡ ഏഴ്ദാവൻഗരെ മൂന്ന്ഉഡുപ്പി ഒന്ന്തുമകൂരു ഒന്ന്നിരീക്ഷണത്തിലുള്ളത് 14115ഐസൊലേഷൻ വാർഡിലുള്ളവർ 182സാംപിൾ പരിശോധനയ്‌ക്ക് അയച്ചത് 3076പരിശോധനാഫലം നെഗറ്റീവ് 2763ഹെൽപ്പ് ലൈൻ നമ്പറുകൾ: 104, 080-46848600, 9745697456, 080-66692000

from mathrubhumi.latestnews.rssfeed https://ift.tt/2UWPEnh
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍