തൗരംഗ (ന്യൂസീലൻഡ്): ന്യൂസീലൻഡിനെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിൽ സമ്പൂർണജയം പ്രതീക്ഷിച്ച് ഇന്ത്യ ഇന്നിറങ്ങുന്നു. പരമ്പരയിലെ അവസാന മത്സരം ഞായറാഴ്ച ഉച്ചയ്ക്ക് 12.30 മുതൽ. ഇന്നും ജയംനേടാനായാൽ ട്വന്റി 20 പരമ്പര 5-0ന് തൂത്തുവാരുന്ന ആദ്യ ടീമെന്ന റെക്കോഡ് ഇന്ത്യയ്ക്കു സ്വന്തമാകും. ആദ്യ നാലുമത്സരങ്ങളും ജയിച്ച ഇന്ത്യയ്ക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല. ന്യൂസീലൻഡാകട്ടെ, സമ്പൂർണ തോൽവി ഒഴിവാക്കി മുഖംരക്ഷിക്കാനുള്ള ശ്രമത്തിലും. അവസാന രണ്ടു മത്സരങ്ങളിലും സൂപ്പർ ഓവറിലായിരുന്നു ഇന്ത്യയുടെ ജയം. അത് ന്യൂസീലൻഡിന്റെ ആത്മവിശ്വാസം കുറച്ചിട്ടുണ്ടാകുമെന്നുറപ്പ്. നാലാം ട്വന്റി 20-യിൽ ഓപ്പണറായ മലയാളി ബാറ്റ്സ്മാൻ സഞ്ജു വി. സാംസണ് ഒരു അവസരംകൂടി കിട്ടുമെന്ന പ്രതീക്ഷയുണ്ട്. പരമ്പര സ്വന്തമായതിനാൽ ഇന്ത്യയ്ക്ക് പരീക്ഷണത്തിന് അവസരമുണ്ട്. ഋഷഭ് പന്തിന് അവസരം കിട്ടുമോ എന്ന കാര്യം ഏവരും ഉറ്റുനോക്കുന്നുണ്ട്. കോലിക്ക് വിശ്രമം അനുവദിച്ചാൽ രോഹിത് ക്യാപ്റ്റനാകും. അങ്ങനെയെങ്കിൽ സഞ്ജു വൺ ഡൗണായി ഇറങ്ങാനും സാധ്യതയുണ്ട്. പരിക്കിലുള്ള ന്യൂസീലൻഡ് നായകൻ കെയ്ൻ വില്യംസൺ തിരിച്ചെത്തുമെന്ന് ഉറപ്പില്ല. Content Highlights:India vs New Zealand Virat Kohlis men eye T20 world record
from mathrubhumi.latestnews.rssfeed https://ift.tt/2UkeRJs
via IFTTT
0 അഭിപ്രായങ്ങള്‍