മാഡ്രിഡ് ഡെര്‍ബിയില്‍ വിജയം; റയല്‍ ആറടി മുന്നില്‍

മാഡ്രിഡ്: സ്പാനിഷ് ലീഗിൽ മാഡ്രിഡ് ഡെർബിയിൽ റയലിന് ജയം. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയത്. വിജയത്തോടെ ലാ ലിഗ പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന റയൽ രണ്ടാമതുള്ള ബാഴ്സലോണയേക്കാൾ ആറു പോയന്റ് മുന്നിലെത്തി. മത്സരത്തിന്റെ 56-ാം മിനിറ്റിൽ കരീം ബെൻസേമയാണ് റയലിന്റെ വിജയഗോൾ നേടിയത്. ഗോൾരഹിതമായ ആദ്യ പകുതിക്കു ശേഷം വിനീഷ്യസ് തുടക്കമിട്ട ഒരു നീക്കമാണ് ഗോളിൽ കലാശിച്ചത്. വിനീഷ്യസിൽ നിന്ന് പന്തുലഭിച്ച ഫെർലാണ്ട് മെൻഡി നൽകിയ ക്രോസ് ബെൻസേമ വലയിലെത്തിക്കുകയായിരുന്നു. മത്സരത്തിൽ 65 ശതമാനം സമയത്തും പന്ത് റയൽ താരങ്ങളുടെ കാലിലായിരുന്നു. 16 ഷോട്ടുകളാണ് റയൽ ഗോളിലേക്ക് തൊടുത്തത്. അത്ലറ്റിക്കോ നാലും. ജയത്തോടെ 22 കളികളിൽ നിന്ന് റയലിന് 49 പോയന്റായി. രണ്ടാമതുള്ള ബാഴ്സയ്ക്ക് 21 കളികളിൽ നിന്ന് 43 പോയന്റാണുള്ളത്. തിങ്കളാഴ്ച പുലർച്ചെ ലെവാന്തെയുമായി ബാഴ്സയ്ക്ക് മത്സരമുണ്ട്. Content Highlights:Real Madrid defeated city rival Atletico Madrid

from mathrubhumi.latestnews.rssfeed https://ift.tt/3b4ogLa
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍