ബെയ്ജിങ് : കൊറോണ വൈറസിന്റെ ഭീതി ഒഴിയും മുമ്പേ ചൈനയിൽ പക്ഷിപ്പനി പടർന്നുപിടിക്കുന്നതായി റിപ്പോർട്ട്. ചൈനയിലെ ഹുനാൻ പ്രവിശ്യയിലാണ് അതിവേഗം പടർന്നുപിടിക്കുന്ന എച്ച് 5 എൻ 1 പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഷുവാങ്കിംഗ് ജില്ലയിലെ ഷായാങ് നഗരത്തിലുള്ള ഒരു ഫാമിലാണ് പക്ഷിപ്പനി പടർന്നുപിടിച്ചിരിക്കുന്നതെന്ന് ചൈനയിലെ കൃഷി ഗ്രാമ വികസന മന്ത്രാലയം അറിയിച്ചു. ഈ ഫാമിൽ 7850 കോഴികളാണ് ഉണ്ടായിരുന്നത്. ഇതിൽ 4500 എണ്ണം ചത്തു. പക്ഷിപ്പനി അതിവേഗം പടരുന്നത് കണക്കിലെടുത്ത് പ്രവിശ്യയിലുള്ള 17,828 ഫാമുകളിലുള്ള കോഴികളെ കൊന്നൊടുക്കിയെന്നും മന്ത്രാലയം അറിയിച്ചു. മനുഷ്യരിലേക്ക് രോഗം പടർന്നതായി റിപ്പോർട്ടില്ല.ഇതിനകം 304 പേരാണ് ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരണപ്പെട്ടത്. മാരകമായ കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിൽ നിന്ന് ആറ് മണിക്കൂർ യാത്ര ചെയ്താൽ ഷായാങിലെത്തും. Content Highlights:China reports outbreak of bird flu in Hunan province
from mathrubhumi.latestnews.rssfeed https://ift.tt/36PM7uK
via IFTTT
0 അഭിപ്രായങ്ങള്‍