ന്യൂഡൽഹി: കൊറോണ വൈറസ് പ്രഭവകേന്ദ്രമായ വുഹാനിൽ നിന്നും ഇന്ത്യക്കാരേയും വഹിച്ചുകൊണ്ടുള്ള എയർഇന്ത്യയുടെ രണ്ടാമത്തെ വിമാനം ഡൽഹിയിലെത്തി. ഇന്ന് രാവിലെ 9.40ഓടെയാണ് വിമാനം ഡൽഹിയിലെത്തിയത്. 323 ഇന്ത്യക്കാരും ഏഴ് മലേഷ്യൻ സ്വദേശികളുമാണ് വിമാനത്തിലുള്ളത്. ഇവരെ പരിശോധനകൾക്ക് ശേഷം ഹരിയാനയിലേയും ഛവ്വലിലേയും പ്രത്യേക ക്യാമ്പുകളിലേക്ക് മാറ്റാനാണ് തീരുമാനം. Delhi: Second Air India special flight carrying 323 Indians and 7 Maldives citizens, that took off from Wuhan (China) lands at Delhi airport. #Coronavirus https://t.co/Lxax67eJs2 — ANI (@ANI) February 2, 2020 ശനിയാഴ്ചഉച്ചയ്ക്ക് 1.37ഓടെയാണ് ഇന്ത്യാക്കാരെ തിരിച്ചെത്തിക്കാനുള്ള രണ്ടാമത്തെ എയർ ഇന്ത്യ വിമാനം ഡൽഹിയിൽ നിന്നും പുറപ്പെട്ടത്. 42 മലയാളികളുൾപ്പെടെ 324 പേരടങ്ങുന്ന ആദ്യസംഘം ഇന്നലെ വുഹാനിൽ നിന്നും ഡൽഹിയിലെത്തിയിരുന്നു. Content Highlights:Second Air India special flight carrying 323 Indians from Wuhan landed in Delhi Airport
from mathrubhumi.latestnews.rssfeed https://ift.tt/2uYY57S
via IFTTT
0 അഭിപ്രായങ്ങള്‍