കേരളത്തില്‍ വീണ്ടും കൊറോണ, രണ്ടാമതൊരാള്‍ക്കും രോഗം സ്ഥിരീകരിച്ചു

ന്യൂഡൽഹി: കേരളത്തിൽ ഒരാൾക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ ഐസോലേഷൻ വാർഡിൽ തുടരുന്നയാൾക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗിയുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇയാൾ അടുത്തിടെ ചൈനാസന്ദർശനത്തിന് ശേഷം തിരിച്ചെത്തിയ ആളാണെന്ന് കേന്ദ്ര സർക്കാർവൃത്തങ്ങൾ അറിയിച്ചു. രോഗിയുടെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. പുതിയ കൊറോണ വൈറസ് കേസ് റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രി കെകെ ശൈലജ രാവിലെ 10.30ന് മാധ്യമങ്ങളെ കാണും. Second positive case of Novel Coronavirus has been found, in Kerala. The patient has a travel history from China. The patient has been kept in isolation in the hospital; is stable and is being closely monitored. pic.twitter.com/kThna0HiCP — ANI (@ANI) February 2, 2020

from mathrubhumi.latestnews.rssfeed https://ift.tt/2GRnOln
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍