കണ്ണൂർ: കണ്ണൂരിനും കോഴിക്കോടിനുമിടയിൽ ഓടുന്ന കണ്ണൂർ-കോഴിക്കോട് പാസഞ്ചർ(56652/56653) ഷൊർണൂരേക്ക് നീട്ടുന്നു. ഫെബ്രുവരി ഒന്നുമുതൽ മാറ്റം നിലവിൽവരും. വൈകുന്നേരം 5.20-ന് കണ്ണൂരിൽനിന്ന് പുറപ്പെടുന്ന പാസഞ്ചർ(56652) രാത്രി 8.25-നാണ് കോഴിക്കോട്ടെത്തുന്നത്. 8.48-ന് കോഴിക്കോട്ടുനിന്ന് പുറപ്പെടുന്ന വണ്ടി രാത്രി 11.30-ന് ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കും. കല്ലായി, ഫറോക്ക്, കടലുണ്ടി, പരപ്പനങ്ങാടി, താനൂർ, തിരൂർ, തിരുനാവായ, കുറ്റിപ്പുറം, പള്ളിപ്പുറം, പട്ടാമ്പി, കാരക്കാട് എന്നിവിടങ്ങളിൽ നിർത്തും. ഷൊർണൂരിൽനിന്നുള്ള പാസഞ്ചർ(56653) പുലർച്ചെ നാലിന് പുറപ്പെടും. 6.20-ന് കോഴിക്കോട്ടെത്തുന്ന വണ്ടി രാവിലെ 9.10-ന് കണ്ണൂരിൽ യാത്ര അവസാനിപ്പിക്കും. Content Highlights:Kannur-Kozhikode passenger extends to Shoranur
from mathrubhumi.latestnews.rssfeed https://ift.tt/2ObJ4GG
via IFTTT
0 അഭിപ്രായങ്ങള്‍