അടൂർ: അയൽവാസിയുടെ ആസിഡാക്രമണത്തിൽ ഒരാൾക്ക് ഗുരുതരപരിക്ക്. പള്ളിക്കൽ ഇളംപള്ളിൽ ചക്കൻചിറമലയിൽ ചരുവിള പുത്തൻവീട്ടിൽ അഭിലാഷിനാണ്(25) പരിക്കേറ്റത്. സംഭവത്തിൽ അയൽവാസിയായ ചക്കൻചിറമലയിൽ വിദ്യാഭവനിൽ വിശ്വംഭരനെ(44) അടൂർ പോലീസ് അറസ്റ്റുചെയ്തു. അഭിലാഷിന്റെ സുഹൃത്തുക്കളും വിശ്വംഭരനുമായി കുറച്ചുനാൾമുൻപ് വഴക്കുണ്ടായിരുന്നു. ഇതിന്റെ വൈരത്തിൽ ബുധനാഴ്ച രാത്രി 10-ന് അഭിലാഷിന്റെ വീടിനുസമീപത്ത് ഒളിച്ചിരുന്ന വിശ്വംഭരൻ കുപ്പിയിൽ കരുതിയ ആസിഡ് അഭിലാഷിന്റെ ശരീരത്തിൽ ഒഴിക്കുകയായിരുന്നു. മുഖത്തും കണ്ണിനും ശരീരത്തിന്റെ പലഭാഗത്തും ഗുരുതരപരിക്കേറ്റ അഭിലാഷിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. Content Highlights:acid attack against young man adoor, neighbor arrested
from mathrubhumi.latestnews.rssfeed https://ift.tt/2UagCsx
via IFTTT
0 അഭിപ്രായങ്ങള്‍