ഇന്ത്യയില്‍ ജനിച്ചുവെങ്കില്‍ ഇവിടെതന്നെ മരിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട് - ഹൈദരലി തങ്ങള്‍

കൊച്ചി: ഈ രാജ്യത്ത് ജനിച്ചിട്ടുണ്ടെങ്കിൽ ഇവിടെ മരിക്കാനുമുള്ള സ്വാതന്ത്ര്യം രാജ്യത്തെ എല്ലാ ജനങ്ങൾക്കുമുണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ. പൗരത്വ നിയമ ഭേദഗതിക്കെതിരേ കൊച്ചിയിൽ നടന്ന മുസ്ലീം സംഘടനകളുടെ സമര പ്രഖ്യാപന മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം സമുദായത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്ന് കാന്തപുരം എ.പി.അബൂബക്കർ മുസലിയാർ മുഖ്യപ്രഭാഷണത്തിനിടെ അഭിപ്രായപ്പെട്ടു. അഞ്ച് ലക്ഷത്തോളം പേരാണ് മഹാറാലിയിലും തുടർന്ന് നടന്ന സമര പ്രഖ്യാപന സമ്മേളനത്തിലും പങ്കെടുത്തത്. പി.കെ. കുഞ്ഞാലിക്കുട്ടി, ബെന്നി ബഹനാൻ, ടി.ജെ. വിനോദ്, മാത്യു കുഴൽനാടൻ, ജസ്റ്റിസ് ഗോഡ്സെ പാട്ടീൽ, സെബാസ്റ്റ്യൻ പോൾ, വിവിധ മതസംഘടനനേതാക്കൾ തുടങ്ങിയവർ സമര പ്രഖ്യാപന മഹാ സമ്മേളനത്തിൽ പങ്കെടുത്തു. Content Highlights;muslim organisations protest against citizenship amendment act

from mathrubhumi.latestnews.rssfeed https://ift.tt/2MNr6cO
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍