എല്‍പിജി വിലവര്‍ധനയും റെയില്‍വെ നിരക്കുവര്‍ധനയും സര്‍ക്കാരിന്റെ പുതുവത്സര സമ്മാനമെന്ന് പ്രതിപക്ഷം

ന്യൂഡൽഹി: പാചക വാതകത്തിന്റെ വിലവർധനയും റെയിൽവെ നിരക്കുവർധനയും ചൂണ്ടിക്കാട്ടി മോദി സർക്കാരിനെതിരെ രൂക്ഷ വിമർശവുമായി കോൺഗ്രസും സിപിഎമ്മും. ഇവരണ്ടും സാധാരണ ജനങ്ങളുടെ സാമ്പത്തിക ഞെരുക്കം രൂക്ഷമാക്കുമെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. സമ്പദ് വ്യവസ്ഥയിൽ ഉലച്ചിലുണ്ടായ സമയത്താണ് അധികഭാരം ജനങ്ങൾക്കുമേൽ പതിച്ചിട്ടുള്ളതെന്ന് കോൺഗ്രസ് വക്താവ് സുഷ്മിത ദേവ് കുറ്റപ്പെടുത്തി. പാവപ്പെട്ട ജനങ്ങളോടുള്ള കടുത്ത അനീതിയാണിത്. കുഴഞ്ഞു മറിഞ്ഞ അവസ്ഥ എന്ന് അവസാനിക്കുമെന്നതാണ് ചോദ്യം. പുതുവത്സര ദിനത്തിൽ സാധാരണക്കാർക്ക് ഇതുപോലെയുള്ള സമ്മാനങ്ങൾ നൽകുന്നത് ശരിയാണോ ? ശരിയല്ലെന്നാണ് കോൺഗ്രസ് കരുതുന്നതെന്നും അവർ പറഞ്ഞു. എൽപിജി സിലിണ്ടറിന്റെ വില വർധിപ്പിക്കുകയും തീവണ്ടിയാത്രാ നിരക്ക് വർധിപ്പിക്കുകയും ചെയ്തതിന്റെ പേരിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സർക്കാരിനെതിരെ രൂക്ഷ വിമർശം ഉന്നയിച്ചിരുന്നു. തീവണ്ടിയാത്രാ നിരക്ക്വർധിപ്പിച്ചുകൊണ്ട് മോദി സർക്കാർ പുതുവത്സരത്തിന് തുടക്കം കുറിച്ചിരിക്കുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ജനങ്ങളുടെ ജീവിതത്തിനുമേലുള്ള മറ്റൊരു ആക്രമണമാണിത്. കടുത്ത തൊഴിലില്ലായ്മയും, ഭക്ഷ്യോത്പന്നങ്ങളുടെ വിലവർധനയുംഗ്രാമീണ മേഖലയിൽ ശമ്പളം കുറഞ്ഞ അവസ്ഥയും ജനങ്ങൾ നേരിടുന്നതിനിടെയാണ് ഇതെന്ന് അദ്ദേഹം ആരോപിച്ചു. ഡിസംബർ 31നാണ് തീവണ്ടിയാത്രാ നിരക്ക് വർധിപ്പിക്കുകയും എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിക്കുകയും ചെയ്തത്. തീവണ്ടി യാത്രാ നിരക്കിൽ കിലോമീറ്ററിന് ഒരു പൈസ മുതൽ നാല് പൈസവരെയുള്ള വർധനയാണ് വരുത്തിയത്. സബ്സിഡിയില്ലാത്ത പാചക വാതക സിലിണ്ടറിന് 19 രൂപ വർധിപ്പിക്കുകയും ചെയ്തു. തുടർച്ചയായ അഞ്ചാം മാസമാണ് പാചക വാതകത്തിന് വില വർധിക്കുന്നത്. Content Highlights:Opposition slams BJP over hike in LPG price and Railway fares

from mathrubhumi.latestnews.rssfeed https://ift.tt/37oKftA
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍