രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനം; ഹെലികോപ്റ്റര്‍ ഇറക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു

ശബരിമല: ശബരിമല സന്ദർശിക്കുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഹെലികോപ്റ്റർഎവിടെഇറക്കും എന്ന കാര്യത്തിൽ അവ്യക്തത തുടരുന്നു. പാണ്ടിത്താവളത്തെ കുടിവെള്ള സംഭരണിക്ക് മുകളിൽ താൽക്കാലിക ഹെലിപാഡ് തയ്യാറാക്കാൻ സാധിക്കുമോ എന്ന് പരിശോധിക്കാൻ ദേവസ്വം ബോർഡിനോട്പൊതുമരാമത്ത് വകുപ്പ്നിർദേശിച്ചു. ഇതു സംബന്ധിച്ച് റിപ്പോർട്ട് രാഷ്ട്രപതി ഭവന് നൽകും. ഹെലികോപ്റ്റർ ഇറക്കാനുള്ള ബലം കുടിവെള്ള സംഭരണിക്കില്ലെന്ന് സംശയമുണ്ട്. കുടിവെള്ള സംഭരണിക്ക് മുകളിൽ ഹെലികോപ്റ്റർ ഇറക്കാൻ സാധിച്ചേക്കില്ലെന്ന് ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഭക്തരുടെ തിരക്കുകൂടി പരഗിണിച്ചു വേണം സന്ദർശനമെന്നും ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിലുണ്ട്. അതേസമയം, ടാങ്കിന്റെ ബലം പരിശോധിക്കാൻ ദേവസ്വം ബോർഡ് എൻജിനീയറിങ് വിഭാഗത്തോട് പൊതുമരാമത്ത് വകുപ്പ് നിർദേശിച്ചു. ഈ പരിശോധനാ ഫലം കൂടി ലഭിച്ച ശേഷം ജില്ലാ കളക്ടർ വിശദ റിപ്പോർട്ട് രാഷ്ട്രപതി ഭവന് കൈമാറും. ജനുവരി ആറിനാണ് രാഷ്ട്രപതി ശബരിമലയിൽ സന്ദർശനം നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. രാഷ്ട്രപതി ശബരിമലയിൽ എത്തണമെന്നാണ് സർക്കാരിന്റെ ആഗ്രഹമെന്നും കുടിവെള്ള സംഭരണിക്കു മുകളിൽ ഹെലിപ്പാഡ് ഒരുക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ജലസംഭരണിക്കു മുകളിൽ ഹലിപ്പാഡായി ഉപയോഗിക്കാനാകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു വ്യക്തമാക്കി. Content Highlights:President Ram Nath Kovinds wish to visit Sabarimala

from mathrubhumi.latestnews.rssfeed https://ift.tt/36ehUWB
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍