പ്ലാസ്റ്റിക്കിന് വിട; അമ്പലപ്പുഴ പാല്‍പ്പായസം ഇനി പേപ്പര്‍ പാത്രത്തില്‍

ആലപ്പുഴ: പ്ലാസ്റ്റിക് പാത്രത്തിനു വിട. അമ്പലപ്പുഴ പാൽപ്പായസം ഇനി പ്രകൃതി സൗഹൃദ- പേപ്പർ നിർമിത പാത്രത്തിൽ വിതരണം ചെയ്യും. വർഷങ്ങളായിഅമ്പലപ്പുഴ പാൽപ്പായസം പ്ലാസ്റ്റിക് പാത്രത്തിലാണ് വിതരണം ചെയ്തുവന്നിരുന്നത്. ഇത് ഒഴിവാക്കിയാണ് ഉള്ളിൽ അലുമിനിയം ആവരണമുള്ള പേപ്പർ നിർമിത പാത്രത്തിൽ പാൽപ്പായസം വിതരണം ചെയ്യുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ പ്ലാസ്റ്റിക് ഉപയോഗം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. പാൽപ്പായസപാത്രത്തിന്റെ പുറത്ത് ദേവസ്വം ബോർഡിന്റെയും ക്ഷേത്രത്തിന്റെയും പേരും മേൽവിലാസവും ക്ഷേത്രത്തിന്റെയും ദേവന്റെയും ചിത്രവും അച്ചടിച്ചിട്ടുണ്ട്. അടപ്പിൽ ദേവസ്വം ബോർഡിന്റെ മുദ്രയും പതിയ്ക്കും. അറുപത് ഡിഗ്രി ചൂടിൽ പാൽപ്പായസം പാത്രത്തിലാക്കി യന്ത്രമുപയോഗിച്ചാണ് അടപ്പ് ഉറപ്പിക്കുന്നത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വിതരണം ചെയ്യുന്ന പായസം പന്ത്രണ്ട് മണിക്കൂർ കേടു കൂടാതെയിരിക്കും. പുതുവത്സരദിനത്തിൽ പുതിയ പാത്രത്തിൽ പായസം വിതരണം ചെയ്തു തുടങ്ങി. ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ ജി.ബൈജു അമ്പലപ്പുഴ തെക്ക് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുലാലിന് നൽകി വിതരണം ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജി.ഗോപകുമാർ, അസിസ്റ്റന്റ് കമ്മീഷണറുടെ ചുമതലയുള്ള ഡി.ഗോപാലകൃഷ്ണൻ, ഉപദേശകസമിതി ഭാരവാഹികളായ സുഷമാ രാജീവ്, ആർ.വേണുക്കുട്ടൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. content highlights:from now ambalappuzha palpayasam will now on paper containers

from mathrubhumi.latestnews.rssfeed https://ift.tt/36fvhWH
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍