കണ്ണൂർ: കേരളത്തിലെ 197 റെയിൽവേ സ്റ്റേഷനുകളും പരിസരങ്ങളും പൂർണമായി എൽ.ഇ.ഡി. ലൈറ്റിലേക്ക് മാറി. ഫ്ളൂറസെന്റ് ട്യൂബുകളും നിയോൺ ബൾബുകളും മാറ്റിയതിലൂടെ ലക്ഷക്കണക്കിന് യൂണിറ്റിന്റെ വൈദ്യുതി ലാഭിക്കാനാകും. ഇതോടെ ദക്ഷിണ റെയിൽവേയിൽ 735 സ്റ്റേഷനുകൾ എൽ.ഇ.ഡി.യിലേക്ക് മാറി. അഞ്ചുവർഷംമുമ്പാണ് റെയിൽവേ ഈ പദ്ധതി ആരംഭിച്ചത്. 2017-ൽ പാലക്കാട് ഡിവിഷനിലെ 75 സ്റ്റേഷനുകളിൽ എൽ.ഇ.ഡി. ലൈറ്റ് സ്ഥാപിച്ചു. വർഷം 9.37 ലക്ഷം യൂണിറ്റ് വൈദ്യുതി അതിലൂടെ ലാഭിക്കാനായി. 62.3 ലക്ഷം രൂപ ലാഭിച്ചു. പിന്നീട് ഡിവിഷനിലെ 94 സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിച്ചപ്പോൾ വർഷം ലാഭം 16.89 ലക്ഷം യൂണിറ്റായി. ഗ്രീൻ സ്റ്റേഷൻ സൂര്യപ്രകാശം, വായു എന്നിവയിലെ ഊർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഗ്രീൻ സ്റ്റേഷനാണ് റെയിൽവേയുടെ അടുത്ത ലക്ഷ്യം. സ്റ്റേഷൻ കെട്ടിടവും പ്ലാറ്റ്ഫോമിലെ ലൈറ്റുകളുമെല്ലാം സോളാറിൽ പ്രകാശിക്കും. തിരുവനന്തപുരം ഡിവിഷനിലെ നാഗർകോവിൽ-തിരുനെൽവേലി സെക്ടറിൽ കവൽകിണർ സ്റ്റേഷൻ ഗ്രീൻ ആയി. മൂന്നു സ്റ്റേഷനുകൾകൂടി തിരുവനന്തപുരം ഡിവിഷനിൽ പരിഗണനയിലുണ്ട്. നിലവിൽ കേരളത്തിലെ 11 പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ സോളാർ പദ്ധതി വരുന്നുണ്ട്. പാലക്കാട് ഡിവിഷനിൽ പാലക്കാട്, ഷൊർണൂർ, കോഴിക്കോട്, തലശ്ശേരി, കണ്ണൂർ, മംഗളൂരു സെൻട്രൽ, മംഗളൂരു ജങ്ഷൻ എന്നീ സ്റ്റേഷനുകളും തിരുവനന്തപുരം ഡിവിഷനിൽ നാഗർകോവിൽ, തിരുവനന്തപുരം സെൻട്രൽ, എറണാകുളം സൗത്ത്, തൃശ്ശൂർ എന്നീ സ്റ്റേഷനുകളും. തുടക്കത്തിൽ ഒരു സ്റ്റേഷനിൽ നിന്ന് രണ്ട് മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കും. പാരമ്പര്യേതര ഊർജ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സെൻട്രൽ ഇലക്ട്രോണിക്സ് ലിമിറ്റഡ് പദ്ധതി ഏകോപിപ്പിക്കും. Content Highlights:LED lights in railway stations in kerala
from mathrubhumi.latestnews.rssfeed https://ift.tt/2S6KLpV
via IFTTT
0 അഭിപ്രായങ്ങള്‍