കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച വിടുതൽഹർജിയിൽ വാദം പൂർത്തിയായി. വിടുതൽഹർജിയെഎതിർത്ത പ്രോസിക്യൂഷൻ ദിലീപിനെ കുറ്റവിമുക്തനാക്കരുതെന്ന് ആവശ്യപ്പെട്ട് കോടതിയിൽ രേഖാമൂലംറിപ്പോർട്ട് നൽകി. ദിലീപിനെതിരേ വിചാരണ നടത്താൻ മതിയായ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. കൊച്ചിയിലെ വിചാരണക്കോടതി വിടുതൽ ഹർജിയിൽ ജനുവരി നാലിനാണ് വിധി പറയുന്നത്. ഹർജി കോടതി തള്ളിയാൽ ദിലീപിന്വിചാരണ നടപടി നേരിടേണ്ടി വരും. കേസിലെ വിചാരണ നടപടികളുടെ ഭാഗമായാണ് പ്രതിയായ ദിലീപ് വിടുതൽ ഹർജി നൽകിയിരിക്കുന്നത്. വിചാരണയുടെ പ്രാരംഭ നടപടികളാണ് ഇപ്പോൾ കോടതിയിൽ നടക്കുന്നത്. ദിലീപിന്റ ഹർജിയിലെ വിവരങ്ങൾ പുറത്ത് വിടരുതെന്ന് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട നിർണ്ണായക ഡിജിറ്റൽ തെളിവുകൾ ദിലീപ് നേരത്തെ കോടതിയിലെത്തി അഭിഭാഷകനൊപ്പം പരിശോധിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് വിടുതൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. കേസിൽ രഹസ്യ വിചാരണയാണ് നടക്കുന്നത്. നടിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ അടച്ചിട്ട കോടതി മുറിയിലാണ് കേസ് പരിഗണിക്കുന്നത്. Content Highlights;actress molestation case,dileep discharged petition verdict on january 4
from mathrubhumi.latestnews.rssfeed https://ift.tt/2F7vqj7
via IFTTT
0 അഭിപ്രായങ്ങള്‍