സിബിഐസി ചെയര്‍മാനായി മലയാളിയായ ഡോ. ജോണ്‍ ജോസഫ്

ഡോ. ജോൺ ജോസഫ് ന്യൂഡൽഹി: മലയാളിയായ ഡോ. ജോൺ ജോസഫ് സിബിഐസി (സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്റ്റ് ടാക്സ് ആൻഡ് കസ്റ്റംസ്) ചെയർമാനായി നിയമിതനായി. ഇന്ത്യൻ റെവന്യു സർവീസിലെ 1983 ബാച്ച് ഓഫീസറാണ് ജോൺ ജോസഫ്. ധനകാര്യ മന്ത്രാലയത്തിൽ ടാക്സ് പോളിസി മെംബർ, റെവന്യു ഇന്റലിജൻസ് ഡയറക്ടറേറ്റ്, ജിഎസ്ടി ഇന്റലിജൻസ് ഡയറക്ടറേറ്റ് ജനറൽ, കസ്റ്റംസ് പ്രിൻസിപ്പൽ കമ്മീഷ്ണർ തുടങ്ങി നിരവധി മേഖലകളിൽ സുപ്രധാന ചുമതലകൾ വഹിച്ചിട്ടുണ്ട്ജോൺ ജോസഫ്. കോഴിക്കോടാണ് സ്വദേശം. ജോൺ ജോസഫിന്റെ മകൾ ചൈത്ര തേരേസ കേരള കേഡർ ഐപിഎസ് ഓഫീസറാണ്. Content Highlights;john joseph appointed as the chairman of central board of indirect taxes and customs

from mathrubhumi.latestnews.rssfeed https://ift.tt/39ubRPU
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍