തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിക്കാൻ വൈകുന്നതിൽ അതൃപ്തി പരസ്യമാക്കി ഒ.രാജഗോപാൽ എംഎൽഎ. ദേശീയ അധ്യക്ഷനെ പ്രഖ്യാപിച്ചിട്ടും ബി.ജെ.പി.ക്ക് സംസ്ഥാന അധ്യക്ഷനില്ലാത്ത സ്ഥിതിയാണ്. പൗരത്വനിയമ ഭേദഗതിക്കെതിരേയുള്ള പ്രചാരണങ്ങളെ പ്രതിരോധിക്കാനും സമയോചിതമായി ഇടപെടാനും നേതൃത്വമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം അമിത്ഷായെയും പുതിയ ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയെയും അറിയിച്ചിട്ടുണ്ടെന്നും രാജഗോപാൽ അറിയിച്ചു.. ഗവർണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ പ്രമേയത്തെ സർക്കാർ പിന്തുണയ്ക്കില്ലെന്നാണു പ്രതീക്ഷയെന്നും ഒ. രാജഗോപാൽ വ്യക്തമാക്കി. പ്രമേയത്തിന് അനുമതിനൽകി രാഷ്ട്രപതിയുടെ അധികാരത്തിൽ സർക്കാർ ഇടപെടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്പീക്കർ അനുമതി നൽകിയാലും പ്രമേയത്തെ എതിർക്കും. നിയമസഭയിൽ പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രമേയത്തെ പിന്തുണച്ചിട്ടില്ല. എതിർത്തു പ്രസംഗിച്ചത് നിയമസഭയുടെ രേഖകളിലുണ്ട്. തെറിവിളിച്ച് എതിർക്കുക എന്നത് തന്റെ രീതിയല്ല. തനിക്ക് തന്റേതായ രീതകളുണ്ടെന്നും അതിനനുസരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഗവർണറുടെ സത്കാരത്തിൽ പങ്കെടുത്തതിന് മുഖ്യമന്ത്രിയെ പ്രതിപക്ഷം വിമർശിക്കുന്നത് ഇടുങ്ങിയ ചിന്താഗതിയാണെന്നും രാജഗോപാൽ പറഞ്ഞു. Content Highlights:o.rajagopal critisise own party-bjp state president appointment
from mathrubhumi.latestnews.rssfeed https://ift.tt/2U3Rwvx
via IFTTT
0 അഭിപ്രായങ്ങള്‍