ഹാമിൽട്ടൺ: ന്യൂസീലൻഡ് മണ്ണിൽ ആദ്യ ട്വന്റി 20 പരമ്പരജയം ലക്ഷ്യമിട്ട് ഇന്ത്യ. അഞ്ചു മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും ഇന്ത്യ ആധികാരികമായി ജയിച്ചിരുന്നു. ഇപ്പോൾ, ആദ്യ പരമ്പര വിജയത്തിനരികിലാണ് ഇന്ത്യ. ന്യൂസീലൻഡിൽ ഇന്ത്യ ഇതുവരെ ട്വന്റി 20 പരമ്പര വിജയിച്ചിട്ടില്ല. രണ്ടുവട്ടവും ന്യൂസീലൻഡിൽ പര്യടനത്തിനെത്തിയപ്പോൾ തോൽവിയായിരുന്നു. ബുധനാഴ്ച സെഡൻ പാർക്കിൽ നടക്കുന്ന മൂന്നാം ട്വന്റി 20 ജയിച്ചാൽ പരമ്പര ഇന്ത്യയ്ക്ക് സ്വന്തമാകും. മത്സരം ഉച്ചയ്ക്ക് 12.30 മുതൽ. ആദ്യ മത്സരത്തിൽ ആറു വിക്കറ്റിനും തുടർന്ന് ഏഴുവിക്കറ്റിനുമായിരുന്നു ഇന്ത്യയുടെ വിജയം. രണ്ട് മത്സരങ്ങളിലും അർധസെഞ്ചുറി നേടിയ ലോകേഷ് രാഹുൽ, ശ്രേയസ് അയ്യർ എന്നിവരുടെ ഫോം ഇന്ത്യയുടെ ആത്മവിശ്വാസം കൂട്ടുന്നു. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവർ നേതൃത്വം നൽകുന്ന ബൗളിങ് വിഭാഗവും ഇതുവരെ മികച്ചുനിന്നു. ബുംറയുടെ കണിശതയെ അതിജീവിക്കാൻ ന്യൂസീലൻഡ് ബാറ്റിങ്ങിന് കഴിഞ്ഞിട്ടില്ല. ഋഷഭ് പന്ത്, സഞ്ജു വി. സാംസൺ, വാഷിങ്ടൺ സുന്ദർ എന്നിവർ അവസരംകാത്ത് പുറത്തുണ്ടെങ്കിലും ജയിച്ചുകൊണ്ടിരിക്കുന്ന ടീമിൽ വലിയമാറ്റത്തിന് സാധ്യതയില്ല. പരമ്പര വിജയത്തിനാകും മുൻതൂക്കം. രണ്ടു മത്സരം കളിച്ച സ്പിന്നർ യുസ്വേന്ദ്ര ചാഹലിന് പകരം കുൽദീപ് യാദവിനെ ഇറക്കാൻ സാധ്യതയുണ്ട്. പരമ്പരയിലേക്ക് തിരിച്ചെത്താൻ ബുധനാഴ്ച ന്യൂസീലൻഡും പരമാവധി ശ്രമിക്കും. Content Highlights:India vs New Zealand 3rd T20 in Hamilton
from mathrubhumi.latestnews.rssfeed https://ift.tt/36wOIJP
via IFTTT
0 അഭിപ്രായങ്ങള്‍