ഡി.കെ. ശിവകുമാര്‍ കര്‍ണാടക പിസിസി അധ്യക്ഷനായാല്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറാനൊരുങ്ങി ജെ.ഡി.എസ്. പട

ബെംഗളൂരു: ദിനേഷ് ഗുണ്ടുറാവുവിന്റെ പിൻഗാമിയായി കർണാടക കോൺഗ്രസിന്റെ അധ്യക്ഷസ്ഥാനത്തേക്ക് എത്തുന്നതാര്? അത് ഡി.കെ.ശിവകുമാർ ആയിരിക്കുമോ?ഈ രണ്ടുചോദ്യങ്ങൾക്കുമുള്ള ഉത്തരത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നവരുടെ ആദ്യപന്തിയിലുള്ളത് സംസ്ഥാനത്തെ കോൺഗ്രസുകാരല്ല, പകരം ജെ.ഡി.എസിലെ നേതാക്കളും അണികളുമാണ്. അതിനൊരു വലിയ കാരണവുമുണ്ട്. ഡിസംബറിൽ പതിനഞ്ചിടങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കനത്തപരാജയമാണ് ജെ.ഡി.എസ് നേരിട്ടത്. ഒരു സീറ്റുപോലും നേടാനായില്ല. ഈ പശ്ചാത്തലത്തിൽ നിരവധി നേതാക്കളും പ്രവർത്തകരും കൂടുമാറ്റത്തിനുള്ള മുന്നൊരുക്കത്തിലാണ്. കോൺഗ്രസ് അധ്യക്ഷപദത്തിലേക്ക് ആരെത്തും എന്നതിനെ അടിസ്ഥാനമാക്കിയാകും ഇവർ തീരുമാനം കൈക്കൊള്ളുകയെന്ന് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. കോൺഗ്രസിന്റെ അധ്യക്ഷപദത്തിൽ ഡി.കെ. എത്തിയാൽ മാത്രമേ അവിടേക്ക് പോയിട്ട് കാര്യമുള്ളുവെന്നാണ് ജെ.ഡി.എസിലെ പലനേതാക്കളും കണക്കുകൂട്ടുന്നത്. മറ്റുചിലരാകട്ടെ, കോൺഗ്രസ് നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായിരുന്ന ജി. പരമേശ്വര ഉൾപ്പെടെയുള്ളവരുമായിചർച്ചകൾ നടത്തി. കോൺഗ്രസിൽ എത്തുന്നപക്ഷം സ്ഥാനങ്ങൾ ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. അതേസമയം, ജെ.ഡി.എസിൽനിന്ന് ബി.ജെ.പിയിലേക്ക് ചേക്കേറാൻ സിറ്റിങ് എം.എൽ.എമാർ ഉൾപ്പെടെയുള്ളനേതാക്കളും അണികളും തയ്യാറെടുക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ചിലരൊക്കെ ബി.ജെ.പി നേതൃത്വവുമായി ചർച്ചകളും നടത്തിക്കഴിഞ്ഞു. ഡി.കെ. ശിവകുമാർ. Photo: PTI ഡി.കെ.ശിവകുമാർ കോൺഗ്രസ് അധ്യക്ഷപദത്തിലെത്തിയാൽ ജെ.ഡി.എസിന് കനത്ത തിരിച്ചടി നേരിടേണ്ടിവരും. എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിൽ അസംതൃപ്തരായ ജെ.ഡി.എസ് അംഗങ്ങൾ കോൺഗ്രസിലേക്കു വരും. പ്രത്യേകിച്ച് ഓൾഡ് മൈസൂർ മേഖലയിൽനിന്നുള്ളവർ- ജെ.ഡി.എസ്. വൃത്തങ്ങൾ പറയുന്നു. ജെ.ഡി.എസിന്റെ മുൻമന്ത്രി എസ്.ആർ. ശ്രീനിവാസ്, ലെജിസ്ളേറ്റീവ് കൗൺസിൽ അംഗം കാന്തരാജു, മുൻ എം.എൽ.എമാരായ ചിക്കനായകനഹള്ളിയിൽനിന്നുള്ള സുരേഷ്ബാബു, കൊരാട്ടഗെരെയിൽനിന്നുള്ള സുധാകർലാൽ തുടങ്ങിയവർ കോൺഗ്രസ് നേതാക്കളുമായി ചർച്ചകൾ നടത്തിക്കഴിഞ്ഞു. കോൺഗ്രസ്-ജെ.ഡി.എസ്. സഖ്യസർക്കാർ കാലത്ത് ബോർഡുകളിലേക്കും കോർപറേഷനുകളിലേക്കും നിയമനങ്ങൾ നടത്താൻ വൈകിയതും രണ്ട് ക്യാബിനറ്റ് സ്ഥാനങ്ങൾ ഒടുക്കംവരെ ഒഴിച്ചിട്ടതും ജെ.ഡി.എസിൽ വലിയ അസംതൃപ്തികൾക്കു കാരണമായിരുന്നു. കൂടാതെ മകൻ നിഖിലിനെ മാണ്ഡ്യയിൽനിന്ന് മത്സരിപ്പിക്കാനുള്ള കുമാരസ്വാമിയുടെ തീരുമാനവും അണികളിൽ അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. ജെ.ഡി.എസിലെ മുതിർന്ന നേതാക്കളായ മധു ബംഗാരപ്പ, ജി.ടി. ദേവഗൗഡ തുടങ്ങിയവരും കോൺഗ്രസിലേക്ക് വരാൻ താൽപര്യം കാണിച്ചിട്ടുണ്ട്. അവർ കർണാടക പി.സി.സിയെ കാണാനിരിക്കുകയാണ്- ഒരു ജെ.ഡി.എസ്. എം.എൽ.എ വ്യക്തമാക്കുന്നു. ഓൾഡ് മൈസൂർ മേഖലയിലെ ജെ.ഡി.എസിന്റെ വോട്ട് ബാങ്കാണ് വൊക്കലിംഗ സമുദായം. കർണാടക പി.സി.സി. അധ്യക്ഷപദത്തിലേക്ക് വൊക്കലിംഗ സമുദായാംഗം കൂടിയായ ഡി.കെ. എത്തുന്നപക്ഷം വലിയൊരളവിൽ വൊക്കലിംഗ വോട്ടുകൾ കോൺഗ്രസിന്റെ പെട്ടിയിലേക്കു പോകുമെന്നാണ് ജെ.ഡി.എസ്. വിലയിരുത്തുന്നത്. content highlights:if dk shivakumar becomes karnataka pcc president, many jds leaders may shift to congress, reports

from mathrubhumi.latestnews.rssfeed https://ift.tt/36f8uKp
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍