കൈക്കൂലിക്കേസ്; ഡി.ആര്‍.ഐ. അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ സി.ബി.ഐ. പിടിയില്‍

ന്യൂഡൽഹി: കൈക്കൂലിക്കേസിൽ ഡി.ആർ.ഐ(ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്) അഡീഷണൽ ഡയറക്ടർ ജനറലും ഇടനിലക്കാരനും അറസ്റ്റിൽ. പഞ്ചാബിലെ ലുധിയാനയിൽ ഡി.ആർ.ഐ. അഡീഷണൽ ഡയറക്ടർ ജനറലായ ചന്ദർ ശേഖറിനെയും ഇടനിലക്കാരനെയുമാണ് സി.ബി.ഐ. ബുധനാഴ്ച അറസ്റ്റ് ചെയ്തത്. ചന്ദർ ശേഖറിന്റെ അറസ്റ്റിനു പിന്നാലെ ന്യൂഡൽഹി, നോയിഡ, ലുധിയാന എന്നിവിടങ്ങളിൽ സി.ബി.ഐ. തിരച്ചിൽ നടത്തുന്നുണ്ട്. ചന്ദർ ശേഖറിനു വേണ്ടി പണം കൈപ്പറ്റുന്നതിനിടെ ഇടനിലക്കാരനെയാണ് സി.ബി.ഐ. ആദ്യം അറസ്റ്റ് ചെയ്തത്. തുടർന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് ചന്ദർ ശേഖറിനു വേണ്ടിയാണ് താൻ പണം കൈപ്പറ്റിയതെന്ന കാര്യം ഇയാൾ ഉദ്യോഗസ്ഥരോടു സമ്മതിച്ചത്. content highlights:DRI additional director general arrested in 25 lakh bribery case

from mathrubhumi.latestnews.rssfeed https://ift.tt/39viktS
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍