ന്യൂഡൽഹി:പാക്കിസ്ഥാൻ,ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് വന്ന അനധികൃത കുടിയേറ്റക്കാർക്ക് പൗരത്വം തെളിയിക്കാനായി അപേക്ഷ സമർപ്പിക്കുമ്പോൾ മതം തെളിയിക്കുന്ന രേഖ ഹാജരാക്കേണ്ടി വരും. പുതിയ പൗരത്വ നിയമഭേദഗതി പ്രകാരം പൗരത്വം ലഭിക്കാനാണ് മതം തെളിയിക്കുന്ന രേഖ നിർബന്ധമായും ഹാജരാക്കേണ്ടത്. നിയമവുമായി ബന്ധപ്പെട്ടുള്ള ചട്ടങ്ങൾ തയ്യാറാക്കിയ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഡിസംബർ 31 2014 ന് മുമ്പായി ഇന്ത്യയിലെത്തിയ അനധികൃത കുടിയേറ്റക്കാർ പൗരത്വം ലഭിക്കാനായി തങ്ങളുടെ മതം തെളിയിക്കുന്ന രേഖ നൽകേണ്ടി വരുക. ഹിന്ദു, സിഖ്, ക്രിസ്ത്യൻ,ബുദ്ധമതം,ജൈനമതം,പാഴ്സി എന്നീ മതവിഭാഗങ്ങളിൽ പെട്ടവരാണ് അപേക്ഷ സമർപ്പിക്കുമ്പോൾ മതം ഏതെന്ന് തെളിയിക്കുന്ന രേഖ ഹാജരാക്കേണ്ടത്. Content Highlight: Proof of religion for applications Under Citizenship ActProof of religion for applications Under Citizenship Act
from mathrubhumi.latestnews.rssfeed https://ift.tt/2RwKbTk
via IFTTT
0 അഭിപ്രായങ്ങള്‍