നായയുടെ കടിയേറ്റ കോഴിക്ക്‌ വിദഗ്ധ ചികിത്സ നൽകി

പരിക്കേറ്റ കോഴിക്ക് ചികിത്സ നൽകിയ ശേഷം കൊണ്ടുപോകുന്നു. കൊല്ലം : തെരുവുനായയുടെ കടിയേറ്റ് കാലൊടിഞ്ഞ കോഴിക്ക് കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ ശസ്ത്രക്രിയ നടത്തി. വാളത്തുംഗൽ കാവിന്റെകിഴക്കതിൽ വീട്ടിൽ ഷംസുദ്ദീന്റെ കോഴിക്കാണ് ഞായറാഴ്ച ഉച്ചയ്ക്ക് തെരുവുനായയുടെ കടിയേറ്റത്. കാൽ ഒടിഞ്ഞുതൂങ്ങിയനിലയിൽ ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ എത്തിച്ച കോഴിക്ക് അനസ്തേഷ്യ നൽകി ശസ്ത്രക്രിയ നടത്തി. മരുന്നുകളും നൽകി. ശസ്ത്രക്രിയ ഒന്നരമണിക്കൂർ നീണ്ടു. ഡോ. നിജിൻ ജോസ്, ഡോ. അജിത്ത് ബാബു, അമീറ, അജയ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.

from mathrubhumi.latestnews.rssfeed https://ift.tt/36wZJL9
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍