പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ച ആദ്യ മലയാളി വനിത ജമീല മാലിക്ക് അന്തരിച്ചു

തിരുവനന്തപുരം: നടി ജമീല മാലിക്ക് (73) അന്തരിച്ചു.1970-80 കാലഘട്ടത്തിൽ മലയാളം, തമിഴ് ഭാഷകളിൽ സജീവമായിരുന്നു ജമീല. പൂണെഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച ആദ്യ മലയാളി വനിതയാണ് ജമീല. റാഗിങ് (1973) ആണ് ആദ്യ സിനിമ. വിൻസെന്റ്, അടൂർ ഭാസി, പ്രേംനസീർ എന്നിവരുടെ കൂടെയെല്ലാം അഭിനിയിച്ചിട്ടുണ്ട്. ജി.എസ് പണിക്കർ സംവിധാനം ചെയ്ത പാണ്ഡവപുരത്തിലെ ദേവി ടീച്ചർ എന്ന കഥാപാത്രമാണ് ജമീലയുടെ ശ്രദ്ധേയമായ വേഷം. ആദ്യ കാല ദൂരദർശൻ പരമ്പരകളിലും ടെലി ചിത്രങ്ങളിലും അഭിനയിച്ചിച്ചുണ്ട്. 1990 കളിൽ ടെലിവിഷൻ രംഗത്ത് സജീവമായിരുന്നു ജമീല. മാലിക് മുഹമ്മദ്-തങ്കമ്മ മുഹമ്മദ് ദമ്പതികളുടെ മൂത്തമകളായി കൊല്ലം ജില്ലയിലാണ് ജമീല ജനിച്ചത്. ബിരുദത്തിന് ശേഷം ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനം പൂർത്തിയാക്കി. സ്കൂളിൽ അധ്യാപികയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തിരുവനന്തപുരം പാലോടാണ് ജമീല താമസിച്ചിരുന്നത്. പൂന്തുറയിലെ ബന്ധു വീട്ടിൽവച്ചാണ് മരണം സംഭവിച്ചത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുയാണ്. Content Highlights:Actor Jameela Malik Passed Away, first Malayali Woman studied in Pune Film Institute

from mathrubhumi.latestnews.rssfeed https://ift.tt/2U5FotR
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍