രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനം റദ്ദാക്കി

തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദ്തിങ്കളാഴ്ച നടത്താനിരുന്ന ശബരിമല സന്ദർശനം ഒഴിവാക്കി. സുരക്ഷാ ക്രമീകരണങ്ങൾ അടക്കമുള്ളവ സംബന്ധിച്ച അനിശ്ചിതത്വത്തെ തുടർന്നാണിത്. തിങ്കളാഴ്ച കൊച്ചിയിലെത്തുന്ന രാഷ്ട്രപതി ലക്ഷദ്വീപിലേക്ക് പോകും. ഒൻപതിന് കൊച്ചിയിൽ തിരിച്ചെത്തി ഡൽഹിക്ക് മടങ്ങുമെന്നാണ് വിവരം. ശബരിമല സന്ദർശിക്കുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഹെലികോപ്റ്റർ എവിടെ ഇറക്കും എന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിന്നിരുന്നു. പാണ്ടിത്താവളത്തെ കുടിവെള്ള സംഭരണിക്ക് മുകളിൽ താൽക്കാലിക ഹെലിപാഡ് തയ്യാറാക്കാൻ സാധിക്കുമോ എന്ന് പരിശോധിക്കാൻ ദേവസ്വം ബോർഡിനോട് പൊതുമരാമത്ത് വകുപ്പ്നിർദ്ദേശിച്ചിരുന്നു. ഹെലികോപ്റ്റർ ഇറക്കാനുള്ള ബലം കുടിവെള്ള സംഭരണിക്കുണ്ടോ എന്ന സംശയം നിലനിന്നിരുന്നു. അതിനാൽ കുടിവെള്ള സംഭരണിക്ക് മുകളിൽ ഹെലികോപ്റ്റർ ഇറക്കാൻ സാധിച്ചേക്കില്ല എന്നും വിലയിരുത്തപ്പെട്ടിരുന്നു. അതിനിടെ, ഭക്തരുടെ തിരക്കുകൂടി പരിഗണിച്ചു വേണം സന്ദർശനമെന്ന് ചൂണ്ടിക്കാട്ടി ജില്ലാ പോലീസ് മേധാവി സർക്കാരിന് റിപ്പോർട്ട് നൽകുകയും ചെയ്തു. ഇക്കാര്യം സർക്കാർ രാഷ്ട്രപതി ഭവനെ അറിയിച്ചിരുന്നു. തുടർന്ന് ഹെലിപ്പാഡ് ഒരുക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് അടക്കമുള്ളവ പരിഗണിച്ച് ശബരിമല സന്ദർശിക്കാനുള്ള തീരുമാനം രാഷ്ട്രപതി റദ്ദാക്കുകയായിരുന്നു. Content Higjhlights: President Ramnath Kovinds Sabarimala visit cancellef

from mathrubhumi.latestnews.rssfeed https://ift.tt/37pbvIr
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍