തിരുവനന്തപുരം: പുതുവർഷത്തിൽ 12 പുതിയ പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. ലോകമെങ്ങുമുള്ള മലയാളികൾക്ക് പുതുവർഷ ആശംസ നേർന്നുകൊണ്ടാണ് ഇക്കൊല്ലം നടപ്പാക്കാൻ ലക്ഷ്യമിട്ടിട്ടുള്ള പന്ത്രണ്ട് പദ്ധതികൾ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ജീവിക്കുന്ന എല്ലാ കുടുംബങ്ങൾക്കും ഈ വർഷംതന്നെ റേഷൻ കാർഡ് നൽകും. എവിടെ താമസിക്കുന്നു എന്നതല്ല, ഇവിടെ ജീവിക്കുന്നു എന്നത് കണക്കിലെടുത്താണ് കാർഡ് നൽകുന്നത്. വീടില്ലാത്തവർക്കും വീട്ടുനമ്പരില്ലാത്തവർക്കും കാർഡ് ലഭിക്കും പുനർനിർമിതിയുടെ ഭാഗമായി 37 കോടി വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കും. തെരുവുവിളക്കുകൾ മുഴുവൻ എൽ.ഇ.ഡി. ആക്കും. മേയ് ആവുമ്പോഴേക്ക് സംസ്ഥാനത്തെ മിക്കവാറും റോഡുകൾ പുനർനിർമിക്കും. ബാക്കി ഡിസംബറോടെ. യാത്രചെയ്യുന്ന സ്ത്രീകൾക്ക് എല്ലാ പ്രധാന പട്ടണങ്ങളിലും വൃത്തിയുള്ളതും സുരക്ഷിതവുമായ പാർപ്പിടസൗകര്യം സംസ്ഥാനത്തുടനീളം പൊതുശൗചാലയങ്ങൾ നിർമിക്കും. 3000 ആളുകൾക്ക് ഒരു ശൗചാലയം എന്ന നിലയിൽ 12,000 എണ്ണമെങ്കിലും പണിയും. യുവജനങ്ങൾക്ക് നേതൃശേഷി വളർത്താൻ യൂത്ത് ലീഡർഷിപ്പ് അക്കാദമി. വിദ്യാർഥികൾക്ക് പാർട്ടൈം ജോലിചെയ്തു പഠിക്കാൻ അവസരം. തദ്ദേശസ്ഥാപനങ്ങൾ മുഖേന തൊഴിലവസരം ലഭ്യമാക്കാനുള്ള പദ്ധതി. പരാതിപരിഹാരത്തിന് കളക്ടറുടെ നേതൃത്വത്തിൽ താലൂക്കുതല അദാലത്തുകൾ. വ്യത്യസ്ത സൗകര്യങ്ങളുള്ള വഴിയോര വിശ്രമ കോംപ്ലക്സുകൾ നടപ്പാക്കും. സി.ഐ.എസ്.എഫ്. മാതൃകയിൽ വ്യവസായസ്ഥാപനങ്ങളുടെ സംരക്ഷണത്തിനു രൂപവത്കരിച്ച സംസ്ഥാന സേനാവിഭാഗത്തിന്റെ സേവനം വിപുലീകരിക്കും.
from mathrubhumi.latestnews.rssfeed https://ift.tt/2QekK8G
via IFTTT
0 അഭിപ്രായങ്ങള്‍