ചന്ദ്രയാന്‍- 3 അണിയറയില്‍; 600 കോടിയുടെ ചാന്ദ്ര ദൗത്യത്തിനായി ഐഎസ്ആര്‍ഒ

മൂന്നാം ചാന്ദ്ര പര്യവേക്ഷണ ദൗത്യത്തിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ. ചന്ദ്രയാൻ രണ്ടിൽ സംഭവിച്ച പിഴവുകൾ തിരുത്തിക്കൊണ്ടാവും ചന്ദ്രയാൻ 3 യാഥാർഥ്യമാക്കുക. 2020 ൽ ചന്ദ്രയാൻ 3 വിക്ഷേപിക്കുമെന്ന് അഭ്യൂമുണ്ടായിരുന്നുവെങ്കിലും അത് 2021 ലേക്ക് നീട്ടിവെക്കാനാണ് സാധ്യത. ചന്ദ്രയാൻ-3 ദൗത്യത്തിന് സർക്കാരിന്റെ അംഗീകാരം ലഭിച്ചതായും അണിയറ പ്രവർത്തനങ്ങൾ ആരംഭിച്ചതായും ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ ബുധനാഴ്ച പറഞ്ഞു. പദ്ധതി പൂർത്തിയാവാൻ 14-16 മാസങ്ങളെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ വന്നാൽ ചന്ദ്രയാൻ 3 വിക്ഷേപണം 2021 ലാവും. ഇതിനായി പ്രത്യേക സംഘത്തെ തയ്യാറാക്കിയിട്ടുണ്ടെന്നും പ്രവർത്തനങ്ങൾ മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. വിക്രം ലാന്ററിനേറ്റ പരാജയം തീർക്കാൻ ചന്ദ്രയാൻ-2 പദ്ധതിയുടെ പിൻഗാമിയായിരിക്കും ചന്ദ്രയാൻ 3. ചന്ദ്രയാൻ 2 ലെ ഓർബിറ്റർ ചന്ദ്രന്റെ ഭ്രമണ പഥത്തിൽ എത്തിക്കാനായെങ്കിലും വിക്രം ലാന്റർ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാന്റ് ചെയ്യിക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. അവസാന നിമിഷങ്ങളിൽ നിയന്ത്രണം വിട്ട ലാന്റർ ചന്ദ്രനിൽ ഇടിച്ചിറങ്ങുകയായിരുന്നു. ഈ പിഴവ് പരിഹരിക്കാൻ ചന്ദ്രയാൻ 3 പദ്ധതിയിൽ ലാന്ററും റോവറും മാത്രം ഉൾപ്പെടുത്തിയാണ് ചന്ദ്രയാൻ 3 വിക്ഷേപിക്കുകയെന്ന് കെ ശിവൻ വ്യക്തമാക്കി. അതുകൊണ്ട് തന്നെ ചന്ദ്രയാന്റെ മൂന്നാം പദ്ധതിയ്ക്ക് ചിലവ് കുറയും. 960 കോടി രൂപയാണ് ചന്ദ്രയാൻ രണ്ടിന് ചിലവായത്. എന്നാൽ മൂന്നാം പദ്ധതിയ്ക്ക് 600 കോടി രൂപ മതിയാവും. ലാന്ററിനും റോവറിനും പ്രൊപ്പൽഷൻ യൂണിറ്റിനും വേണ്ടി 250 കോടി രൂപയാണ് വേണ്ടത്. എന്നാൽ വിക്ഷേപണത്തിന് മാത്രമായി 365 കോടി രൂപ വേണം. ഇതുവഴി ആകെ 615 കോടി രൂപ ചിലവാകും. Content Highlights:chandrayan two may launch in 2021 isro started 600 crore project

from mathrubhumi.latestnews.rssfeed https://ift.tt/2ZFiXN3
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍