ജമ്മു ടോള്‍പ്ലാസയ്ക്കടുത്ത് വെടിവെപ്പ്; ഭീകരന്‍ കൊല്ലപ്പെട്ടു, പോലീസുകാരന് പരിക്ക്

ശ്രീനഗർ: ജമ്മുവിലെ നാഗർഗോട്ടയിലുള്ള ടോൾ പ്ലാസയ്ക്ക് സമീപം സുരക്ഷ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടിയ ഭീകരവാദികളിലൊരാൾ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിൽ ഒരു പോലീസുകാരന് പരിക്കേറ്റിട്ടുമുണ്ട്. ഇന്ന് രാവിലെ അഞ്ച് മണിയോടെയായിരുന്നു സംഭവം. ജമ്മു-ശ്രീനഗർ ദേശീയ പാതയിലുള്ള നാഗർഗോട്ട ടോൾ പ്ലാസയ്ക്കടുത്ത് നിലയുറപ്പിച്ചിരുന്ന പോലീസ് സംഘത്തിന് നേരെ നാലോളം പേരടങ്ങിയ ഭീകരസംഘമാണ് വെടിയുതിർത്തത്. ട്രക്കിലാണ് ഭീകരവാദികളെത്തിയത്. ഇവർ സഞ്ചരിച്ചിരുന്ന ട്രക്ക് തടഞ്ഞ് പോലീസ് പരിശോധന നടത്തുന്നിനിടെയായിരുന്നു വെടിവെപ്പ്. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാൾ കൊല്ലപ്പെട്ടതോടെ മറ്റ് തീവ്രവാദികൾ സമീപത്തെ വനമേഖലയിലേക്ക് ഓടി രക്ഷപ്പെട്ടുവെന്ന് ജമ്മുകശ്മീർ ഡിജിപി ദിൽബഗ് സിങ് പറഞ്ഞു. ഇവർക്കായി തിരച്ചിൽ നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു. Content Highlights:Terrorist Killed, Policeman Injured In Firing Near Toll Plaza In Jammu

from mathrubhumi.latestnews.rssfeed https://ift.tt/2vtBtN9
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍