കൊറോണ; ആലപ്പുഴയില്‍ 54 പേർ നിരീക്ഷണത്തിൽ

ആലപ്പുഴ: ചൈനയിൽ പടർന്നുപിടിച്ച കൊറോണ വൈറസ് ബാധ കേരളത്തിലും സ്ഥിരീകരിച്ചതോടെ ജില്ലയിലും കനത്ത ജാഗ്രത. ചൈന ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ നിന്നെത്തുന്നവർ വിവരം അറിയിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ നിർദേശിച്ചു. ജില്ലയിലെ എല്ലാ സർക്കാർ ആശുപത്രികളിലും നിരീക്ഷണസംവിധാനവുമൊരുക്കിയിട്ടുണ്ട്. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി, ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ ഐസൊലേഷൻ വാർഡുകളും സജ്ജമാക്കിയിട്ടുണ്ട്. കൊറോണ വൈറസ് ബാധ ആർക്കെങ്കിലും സ്ഥിരീകരിച്ചാൽ പരിചരണം നടത്തുന്നതിനായി ജീവനക്കാർക്ക് പരിശീലനവും നൽകിക്കഴിഞ്ഞു. ജില്ലയിൽനിന്ന് ഒട്ടേറെപ്പേർ ചൈനയിൽ എം.ബി.ബി.എസ്. പഠനത്തിനും ജോലിക്കുമായി പോയിട്ടുണ്ട്. ഇവരുടെ പൂർണമായ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. ഇവർ നാട്ടിലേക്ക് എത്തുന്നമുറയ്ക്ക് സ്വീകരിക്കേണ്ട മുൻകരുതൽ ആരോഗ്യവകുപ്പ് നിർദേശിക്കും. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിടം പണിയാൻതുടങ്ങിയിട്ട് എട്ടുവർഷം അമ്പലപ്പുഴ: പകർച്ചവ്യാധികൾ അടിക്കടി റിപ്പോർട്ട് ചെയ്യുമ്പോഴും സംസ്ഥാനത്ത് ദേശീയനിലവാരത്തിലുള്ള പരിശോധനാകേന്ദ്രം തുറക്കുന്നതിന് താത്പര്യം കാട്ടാതെ അധികൃതർ. വണ്ടാനത്തെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനുള്ള കെട്ടിടം എട്ടുവർഷം കഴിഞ്ഞിട്ടും പൂർത്തിയായില്ല. കെട്ടിടം പൂർത്തിയായാൽ ദക്ഷിണേന്ത്യയിലെ പ്രധാന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടായി ഇത് മാറേണ്ടതാണ്. ആലപ്പുഴ ഗവ. ടി.ഡി.മെഡിക്കൽ കോളേജ് ആശുപത്രിക്കകത്ത് പരിമിതമായ സൗകര്യത്തിലാണ് നിലവിൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്നത്. നിപ വൈറസ് പരിശോധനയിൽ ശ്രദ്ധേയമായ പങ്കാണ് ഇൻസ്റ്റിറ്റ്യൂട്ട് വഹിച്ചത്. ആറുമണിക്കൂറിനുള്ളിൽ പരിശോധനാഫലം നൽകി. എറണാകുളത്ത് നിപ സംശയിച്ച് ആദ്യത്തെ ആളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ആദ്യമായി പരിശോധനാഫലം നൽകിയതും വണ്ടാനത്തെ ഇൻസ്റ്റിറ്റ്യൂട്ടാണ്. 2012-ലാണ് പുന്നപ്ര കുറവൻതോട് ജങ്ഷന് പടിഞ്ഞാറ് റെയിൽവേ പാളത്തിനരികിൽ ഗവ. ടി.ഡി.മെഡിക്കൽ കോളേജ് വക അഞ്ചേക്കർ സ്ഥലത്ത് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനായി കെട്ടിടനിർമാണം തുടങ്ങിയത്. ലാബ്, താമസസൗകര്യം തുടങ്ങിയവയാണ് മൂന്നുനിലയിലെ കെട്ടിടത്തിലുള്ളത്. കേന്ദ്രപൊതുമരാമത്ത് വകുപ്പിനാണ് നിർമാണച്ചുമതല. ബയോസേഫ്റ്റി ലെവൽ അഞ്ചുവരെയുള്ള വൈറസുകൾ പരിശോധിക്കാനുള്ള ആധുനിക ലബോറട്ടറികളാണ് ഇവിടെ സജ്ജീകരിക്കുന്നത്. ലെവൽ-ത്രീ ലാബ്, മൃഗങ്ങളിലൂടെയുള്ള രോഗബാധ പരിശോധിക്കാനുള്ള സൗകര്യം, വിശാലമായ രോഗനിർണയസംവിധാനം എന്നിവയുമുണ്ടാകും. നിലവിൽ ഏഴ് ജീവനക്കാരാണ് വണ്ടാനത്തെ ഇൻസ്റ്റിറ്റ്യൂട്ടിലുള്ളത്. നിലവാരം ഉയർത്തിയാൽ സയന്റിസ്റ്റുകളടക്കം പത്തൊൻപതിലധികം ജീവനക്കാർ വരും. കെട്ടിടത്തിന്റെ അവസാനവട്ട പണികളാണ് അവശേഷിക്കുന്നത്. ചൈനയിൽനിന്ന് ഇതുവരെ എത്തിയ 30-ൽപ്പരം പേർ ജില്ലയിൽ നിരീക്ഷണത്തിലുണ്ടെന്നാണ് സൂചന. ഇവർക്ക് രോഗം പിടിപെട്ടിട്ടുണ്ടോയെന്ന് തിരിച്ചറിയുന്നതിനുള്ള പരിശോധനകളും ആരംഭിച്ചിട്ടുണ്ട്. കൊറോണയുമായി ബന്ധപ്പെട്ട് സംശയങ്ങളോ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചോ അറിയുന്നതിനും ആരോഗ്യവകുപ്പ് സൗകര്യമൊരുക്കിയിട്ടുണ്ട്. വിളിക്കേണ്ട നമ്പറുകൾ ദിശ: 0471-2552056. കൺട്രോൾ റൂം: 0477-2237612. ആലപ്പുഴ മെഡിക്കൽ കോളേജ്: 9846671588. ജനറൽ ആശുപത്രി: 9747117055. Content Highlights:Alappuzha, coronavirus

from mathrubhumi.latestnews.rssfeed https://ift.tt/2UaSA0I
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍