കോഴിക്കോട്: കുറ്റ്യാടി വേളം പഞ്ചായത്ത് അംഗത്തെ പെട്രോളൊഴിച്ച് തീകൊളുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി. പഞ്ചായത്ത് ഓഫീസിൽ പതിനാറാം വാർഡ് അംഗം ലീല ആര്യങ്കാവിലിന് നേരെയാണ് വധശ്രമമുണ്ടായത്. സംഭവത്തിൽ വേളം സ്വദേശി ബാലനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചങ്ങലയിൽ കെട്ടിയിട്ട ശേഷം ലീലയുടെ ശരീരത്തിൽ പെട്രോളൊഴിക്കാനാണ് ഇയാൾ ശ്രമിച്ചത്. പഞ്ചായത്ത് അധികൃതരും നാട്ടുകാരും ചേർന്ന്തീ കൊളുത്താനുള്ള ശ്രമം തടഞ്ഞ് ലീലയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്നവർ തന്നെയാണ് ബാലനെ പിടികൂടി പോലീസിന് കൈമാറിയത്. ചങ്ങല ഉപയോഗിച്ച് കെട്ടിയിട്ട് ബാലൻ ദേഹത്ത് പെട്രോൾ ഒഴിക്കാൻ ശ്രമിച്ചതായി ലീല പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ലൈഫ് പദ്ധതി പ്രകാരം വീട് അനുവദിക്കാത്തതിനെ തുടർന്നുള്ള പ്രശ്നമാണ് ഭീഷണിക്ക് കാരണമെന്ന് നാട്ടുകർ പറഞ്ഞു. കസ്റ്റഡിയിലുള്ള ബാലനെ പോലീസ് കൂടുതൽ ചോദ്യം ചെയ്ത് വരുകയാണ്. Content Highlights;threatened to burn, one arrested
from mathrubhumi.latestnews.rssfeed https://ift.tt/2QigwwR
via IFTTT
0 അഭിപ്രായങ്ങള്‍