യുപി പോലീസ് നടപ്പാക്കുന്നത് യോഗി ആദിത്യനാഥിന്റെ പ്രതികാരം: രൂക്ഷ വിമര്‍ശവുമായി പ്രിയങ്ക

ന്യൂഡൽഹി: ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും യു.പി. പോലീസിനെയും രൂക്ഷമായി വിമർശിച്ച് എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരോടുള്ള മുഖ്യമന്ത്രി ആദിത്യനാഥിന്റെ പ്രതികാരമാണ് യുപി പോലീസിന്റെ നടപടികളിലൂടെ വ്യക്തമാകുന്നതെന്ന്പ്രിയങ്ക ആരോപിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരോട് തന്റെ സർക്കാർ പ്രതികാരം ചെയ്യുമെന്ന ആദിത്യനാഥിന്റെ പ്രസ്താവനയെ പരാമർശിച്ചാണ് പ്രിയങ്ക ഇങ്ങനെ പറഞ്ഞത്. എന്റെ സുരക്ഷ വലിയ കാര്യമല്ല. സുരക്ഷ ആവശ്യവുമില്ല. നാം സംസാരിക്കുന്നത് സാധാരണക്കാരന്റെ സുരക്ഷയെ കുറിച്ചാണ്. പൗരന്മാരുടെ സുരക്ഷയെ കുറിച്ചാണ്. 5,500 ഓളം പേരെ ഇതിനോടകം അറസ്റ്റ് ചെയ്തുവെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. നിരവധിപേരെ ജയിലിൽ അടച്ചു. അവരെ മർദിച്ചു. പോലീസും ഭരണകൂടവും അധാർമിക പ്രവർത്തികൾ തുടരുകയാണ്- പ്രിയങ്ക ആരോപിച്ചു. Congress General Secretary for UP (East) Priyanka Gandhi Vadra: The question of my security is not a big question rather a small one. There is no need to discuss it. Today we are raising the issue of security of the states people. pic.twitter.com/9s8XSNH06M — ANI UP (@ANINewsUP) December 30, 2019 content highlights:priyanka gandhi criticises utttar pradesh police and yogi adityanath

from mathrubhumi.latestnews.rssfeed https://ift.tt/2rJdybc
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍