വെറും അഞ്ചുമണിക്കൂർ: ‌ഒരുങ്ങിയത് 17 ഐസൊലേഷൻ വാർഡുകൾ

തൃശ്ശൂർ: കൊറോണ സ്ഥിരീകരിച്ചതായുള്ള വിവരം കിട്ടിയതോടെ തൃശ്ശൂരിൽ കണ്ടത് യുദ്ധകാലാടിസ്ഥാനത്തിലുള്ള ഒരുക്കങ്ങൾ. മെഡിക്കൽകോളേജ് ആശുപത്രിയിലെ പേവാർഡ് ബ്ലോക്ക് െഎസൊലേഷൻ വാർഡായൊരുക്കി. ഇവിടെ 17 മുറികളാണ് തയ്യാറാക്കിയത്. 24 പേരെ ഒരേസമയം നിരീക്ഷിക്കുന്നതിനും ചികിത്സിക്കുന്നതിനുമുള്ള സൗകര്യമുണ്ട്. ഓരോരുത്തർക്കും പ്രത്യേകം ശൗചാലയങ്ങളും തയ്യാർ. വ്യാഴാഴ്ച രാത്രിയോടെയാണ് വൈറസ് ബാധിച്ച വിദ്യാർഥിനിയെ തൃശ്ശൂർ ജില്ലാ ജനറൽആശുപത്രിയിൽനിന്ന് മെഡിക്കൽ കോളേജിലെ െഎസൊലേഷൻ വാർഡിലേക്ക് മാറ്റിയത്. അഞ്ചുമണിക്കൂറിനുള്ളിൽ െഎസൊലേഷൻ വാർഡൊരുക്കി വിദ്യാർഥിനിയെ ഇവിടേക്ക് മാറ്റുന്ന നടപടി പൂർത്തിയാക്കി. ജനറൽആശുപത്രിയിലെ െഎസൊലേഷൻ വാർഡിൽ മറ്റൊരു വിദ്യാർഥി നിരീക്ഷണത്തിലുണ്ട്. അഞ്ചുദിവസമായി ഇവിടെ അഞ്ചുവിദ്യാർഥികളാണ് നിരീക്ഷണത്തിലുണ്ടായിരുന്നത്. ഇവരെല്ലാം ചൈനയിൽ മെഡിക്കൽ വിദ്യാർഥികളാണ്. ചൈനയിൽനിന്ന് ഒരുമിച്ച് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയവരാണിവർ. ഇവരിൽ കൊറോണ സ്ഥിരീകരിച്ച വിദ്യാർഥിനി പനി ലക്ഷണങ്ങളോടെയാണെത്തിയത്. അതോടെ െഎസൊലേഷൻ വാർഡിലാക്കി. കൂടെയുണ്ടായിരുന്ന വിദ്യാർഥികളെയും കൊറോണ സാധ്യത മുൻനിർത്തി ആശുപത്രിയിലെത്തിച്ച് െഎസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാക്കി. ഇവരിൽ മൂന്നുപേരുടെ രക്തപരിശോധനാഫലം നെഗറ്റീവ് ആയതിനാൽ വിട്ടയച്ചു. ഒരാളുെട ഫലം എത്താത്തതിനാൽ െഎസോലേഷൻ വാർഡിൽ തുടരുന്നു. ആൺകുട്ടിയാണ് ജനറൽആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. തൃശ്ശൂരിൽ കനത്ത ജാഗ്രത *ആശുപത്രിയിൽ കഴിയുന്ന രോഗികൾക്കും ജീവനക്കാർക്കും മുഖാവരണം (മാസ്ക്) നിർബന്ധമാക്കി. * മാസ്ക് അണിയുന്നതടക്കമുള്ള പ്രതിരോധമാർഗങ്ങൾ സംബന്ധിച്ച് ജനറൽ ആശുപത്രിയിൽ നിശ്ചിത ഇടവേളകളിൽ ഉച്ചഭാഷിണിയിലൂടെ നിർദേശം നൽകുന്നുണ്ട് സമ്പർക്കപ്പട്ടിക തയ്യാറാക്കും -മന്ത്രി ശൈലജ വൈറസ് സ്ഥിരീകരിച്ചയാളുമായി സമ്പർക്കമുള്ളവരുടെ പട്ടിക തയ്യാറാക്കി നിരന്തരം നിരീക്ഷിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ. രോഗിയുമായി അടുത്തിടപഴകിയവർ സ്വമേധയാ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം. ചൈനയിൽനിന്ന് മടങ്ങിയെത്തിയവർ ഏതെങ്കിലും ആരോഗ്യകേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. ചിലർ ഇനിയും ഇക്കാര്യം റിപ്പോർട്ടു ചെയ്തിട്ടില്ലെന്ന് കരുതുന്നുണ്ട്. അത്തരക്കാരെ കണ്ടെത്തും. സ്വകാര്യ ആശുപത്രികളോട് സഹകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആശുപത്രിയിൽ റിപ്പോർട്ട് ചെയ്യുന്ന ഒരുരോഗിയെയും തിരിച്ചയക്കാൻ പാടില്ല. രോഗിയെ നടപടിക്രമങ്ങൾ പാലിച്ച് പരിശോധിക്കുകയും സാമ്പിളെടുത്ത് വൈറോളജി ലാബിൽ അയക്കുകയും വേണം. വിദഗ്ധരുടെ ഉപദേശത്തോടെ ചികിത്സ തുടങ്ങണം. നിലവിൽ കൊറോണ വൈറസിന് ചികിത്സ ലഭ്യമല്ല. അതിനാൽത്തന്നെ ആയുർവേദ, ഹോമിയോമരുന്നുകൾ ഫലപ്രദമെന്ന പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. Content Highlights:coronavirus precautions in thrissur medical college

from mathrubhumi.latestnews.rssfeed https://ift.tt/2GFL5qq
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍