വടകര: ആഭിചാരക്രിയയ്ക്ക് വരെതന്നെപ്രേരിപ്പിച്ച റോയിയെ ജീവിതത്തിൽ നിന്ന്ജോളിഒഴിവാക്കിയത്അതിവിദഗ്ധ പ്ലാനിങ്ങിലൂടെയെന്ന് അന്വേഷണ സംഘം. സ്ഥിരം മദ്യപാനിയും ജോലിക്ക് പോവാതെ ജോളിയുമായി വഴക്കിടുകയും ചെയ്യുന്ന ആളായിരുന്നു റോയി. അതിനാൽ തന്നെ വളരെ പെട്ടെന്ന് തന്നെ ജോളിക്ക് റോയി ഭാരമായി തുടങ്ങിയിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. താനും ഭാര്യയുംപിണക്കത്തിലാണെന്ന് റോയി പലരെയും അറിയിച്ചിരുന്നു. ഇത് ആഭിചാരക്രിയയിലൂടെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പലരെയും ബന്ധപ്പെടുകയും ചെയ്തിരുന്നു.പക്ഷെ അവർ തന്നെ റോയിയെ ഇതിൽ നിന്നും പിൻതിരിപ്പിച്ചു. ഇതോടെ റോയി മറ്റു ചില ജോത്സ്യന്മാരെസമീപിച്ചു. ഇതറിഞ്ഞ ജോളി എത്രയും പെട്ടെന്ന് റോയിയെ ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു. വീട്ടിലെത്തിയാൽ ഭക്ഷണം കഴിച്ചില്ലെങ്കിൽ പോലും ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് റോയിയുടെ ശീലമായിരുന്നു. ഇത് അറിയാമായിരുന്ന ജോളി, കുടിവെള്ളത്തിലും കടലക്കറിയിലും സയനയ്ഡ് കലർത്തി. കുട്ടികൾ കുടിക്കാതിരിക്കാൻ അവരെ നേരത്തെ തന്നെ മുകളിലത്തെ മുറിയിൽ എത്തിച്ച് ഉറക്കുകയും ചെയ്തു. മരണം ഉറപ്പാക്കിയ ശേഷം ഹാർട്ട് അറ്റാക്കാണെന്ന് ജോളി തന്നെ ബന്ധുക്കളെയും മറ്റുള്ളവരേയും വിളിച്ച് പറഞ്ഞു. പിറ്റേന്ന് വീട്ടിൽ പന്തലിടുമ്പോൾ മാത്രമാണ് അച്ഛൻ മരിച്ച കാര്യം കുട്ടികളോട് പോലും ജോളി പറഞ്ഞതെന്ന് എസ്.പി കെ.ജി. സൈമൺ പറഞ്ഞു. കേരള പോലീസിന് പോലും പാഠപുസ്തകമായി മാറിയ കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് അഭിമാനത്തോടെയും പൂർണസംതൃപ്തിയോടെയുമാണെന്ന് കെ.ജി സൈമൺ ചൂണ്ടിക്കാട്ടി. ജോളിയുടെ പ്രൊഫൈൽ, കുറ്റവാളി പഠനം, കുറ്റം ചെയ്ത രീതി, ജോളിയുടെ സ്വഭാവ പഠനം എന്നിവയിൽ മുൻ നിർത്തിയായിരുന്നു കേസന്വേഷണം.തുടർന്ന് കുറ്റപത്രം തയ്യാറാക്കി. Content Highlight: Details of charge sheet in Koodathai Roy Thomas murder case
from mathrubhumi.latestnews.rssfeed https://ift.tt/36rxUoc
via IFTTT
0 അഭിപ്രായങ്ങള്‍