തോല്‍വിയിലേക്ക് ബിജെപി നടന്നിറങ്ങിയ ചുവടുകള്‍(കാരണങ്ങള്‍)

ജാർഖണ്ഡ് സംസ്ഥാനം രൂപംകൊണ്ട ശേഷം കാലാവധി തികച്ച ആദ്യ മുഖ്യമന്ത്രിയായിരുന്നു രഘുബർ ദാസ്. ഹരിയാണയിലെ ജാട്ട് ഇതര മുഖ്യമന്ത്രി എന്ന പോലെ ഗോത്രവിഭാഗത്തിൽ നിന്നല്ലാതെ ഒബിസി വിഭാഗത്തിൽ നിന്ന് രഘുബർ ദാസിനെ മുഖ്യമന്ത്രി ആക്കിയത് കൃത്യമായ പിന്നാക്ക വോട്ടുബാങ്ക് ഏകീകരണം ലക്ഷ്യമിട്ടായിരുന്നു. ജനസംഖ്യയിൽ 50 ശതമാനത്തോളം വരും സംസ്ഥാനത്ത് ഒബിസി സമുദായത്തിൽ പെടുന്നവർ. മറുവശത്ത് രഘുബർ ദാസിന്റെ വരവോടെ ഗോത്രവിഭാഗങ്ങൾ അകന്നു. ആ വോട്ടുവാങ്ക് ജെഎംഎം-കോൺഗ്രസ് സഖ്യത്തിലേക്ക് ഏകീകരിച്ചു. 26% വരും ഗോത്രവിഭാഗക്കാർ. 28 പട്ടികവർഗ സംവരണ സീറ്റുകളാണുള്ളത്. ഇതിൽ ഭൂരിപക്ഷത്തിലും മഹാസഖ്യം വിജയത്തിലേക്ക് നീങ്ങുന്നു. 12% വരുന്ന പട്ടികജാതി വോട്ടുകളും യുപിഎ സഖ്യത്തെ കാര്യമായി സഹായിച്ചു. ബിജെപി ഒബിസി വോട്ടുബാങ്കിൽ കണ്ണുവച്ചപ്പോൾ അതിനെ മറികടക്കാൻ ഒബിസി, പട്ടികജാതി, പട്ടിക വർഗക്കാർക്കായി 67% സംവരണം എന്ന വാഗ്ദാനമാണ് ഹേമന്ത് സോറൻ തിരഞ്ഞെടുപ്പിൽ മുന്നോട്ടുവച്ചത്. പ്രചാരണ ഘട്ടത്തിൽ ഒബിസി സംവരണം 27 ശതമാനമായി ഉയർത്താനുള്ള നീക്കമില്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശവും എതിരാളികൾ ആയുധമാക്കി. സന്താൽ പർഗാന, കോൾഹാൻ മേഖലകളിലാണ് ബിജെപിക്ക് വലിയ തിരിച്ചടിയുണ്ടായത്. തെക്കൻ ജാർഖണ്ഡിൽ കോൺഗ്രസും കാര്യമായ നേട്ടമുണ്ടാക്കി. 2014-ൽ ഓൾ ജാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയനുമായുള്ള സഖ്യം ഗോത്ര ബെൽറ്റിൽ ബിജെപിക്ക് കാര്യങ്ങൾ എളുപ്പമാക്കി. അന്ന് എജെഎസ്.യു അഞ്ച് സീറ്റിൽ ജയിക്കുകയും ചെയ്തു. ഫലം വന്നപ്പോൾ 37 സീറ്റ് കിട്ടിയ ബിജെപി എജെഎസ്.യുവുമായി ചേർന്ന് സർക്കാരുണ്ടാക്കി. എന്നാൽ ഗോവ, മണിപ്പൂർ മോഡലിൽ ജാർഖണ്ഡ് വികാസ് മോർച്ച പാർട്ടിയെ പിളർത്തി എട്ടിൽ ആറ് എംഎൽഎമാരേയും ബിജെപിയിൽ എടുത്തു. ജാർഖണ്ഡ് സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന ബാബുലാൽ മറാണ്ടിക്ക് വലിയ അടിയായിരുന്നു ബിജെപി വിട്ട് അദ്ദേഹമുണ്ടാക്കിയ ജെവിപിയെ പിളർത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ മറാണ്ടി യുപിഎയ്ക്ക് ഒപ്പമായിരുന്നു. എന്നാൽ സീറ്റ് വിഭജനത്തിൽ തെറ്റിഇത്തവണ മറാണ്ടി ഒറ്റയ്ക്ക് മത്സരിക്കുകയായിരുന്നു. ബിജെപിയുമായുള്ള സഖ്യം എ.ജെ.എസ്.യു ഉപേക്ഷിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപായിരുന്നു. എന്നിട്ടും വാതിലുകൾ കൊട്ടിയടയ്ക്കാതെ എ.ജെ.എസ്.യു നേതാവ് സുധേഷ് മഹത്തോ മത്സരിക്കുന്ന സില്ലി സീറ്റിൽ ബിജെപി ഇത്തവണ സ്ഥാനാർഥിയെ പോലും നിർത്തിയില്ല. ബാക്കി 80 ഇടത്തും ബിജെപിക്ക് സ്ഥാനാർഥികളുണ്ടായിരുന്നു. പക്ഷേ അന്തിമ വിധി വരുമ്പോൾ എ.ജെ.എസ്.യു-ജെ.വി.പി പാർട്ടികൾക്ക് വിലപേശൽ ശേഷിയോ കാര്യമായ റോളോ ഇല്ലാത്ത അവസ്ഥയായി. അസദുദീൻ ഒവൈസിയുടെ എഐഎംഐഎമ്മിന്റെയും തൃണമൂലിന്റെയും രംഗപ്രവേശം യുപിഎ വോട്ടുബാങ്കിൽ വിള്ളൽ വീഴ്ത്തുമെന്ന ബിജെപി പ്രതീക്ഷയും അസ്ഥാനത്തായി. പ്രതീക്ഷിച്ച പ്രകടനം ഈ പാർട്ടികളുടെ സ്ഥാനാർഥികൾക്ക് കാഴ്ചവെക്കാനായില്ല Content Highlights: Small parties loses bargaining power in Jharkhand result

from mathrubhumi.latestnews.rssfeed https://ift.tt/397cTRy
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍