പവാർ തന്ത്രങ്ങൾ പയറ്റി കോൺഗ്രസ്സ്, ദേശീയതാ വാദമെന്ന ബിജെപി ചൂണ്ടിയിൽ കുരുങ്ങാതെ വിജയത്തിലേക്ക്

മഹാരാഷ്ട്രയിൽ ബിജെപിയെ അധികാരത്തിൽ നിന്നകറ്റിയ എൻസി പി നേതാവ് ശരത്പവാറിന്റെ നയതന്ത്ര പാത പിന്തുടർന്നതാണ് ജാർഖണ്ഡിൽ ജെഎംഎം-കോൺഗ്രസ് സഖ്യം വിജയക്കൊടി പാറിച്ചത്.ബിജെപിയുടെ ദേശീയതാവാദമെന്ന ചൂണ്ടയിൽ കുരുങ്ങാതെയായിരുന്നു ജാർഖണ്ഡിലെയും കോൺഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം, ആർട്ടിക്കിൾ 370, പൗരത്വഭേദഗതി, പൗരത്വ പട്ടിക തുടങ്ങിയ വിഷയങ്ങൾ ബിജെപി പ്രചരണായുധമാക്കിയപ്പോൾ പ്രാദേശിക വിഷയങ്ങളെയും ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളുമാണ് പ്രചാരണവേളയിലത്രയും കോൺഗ്രസ്സ് ഉയർത്തികാട്ടിയത്. നേരത്തെ പറഞ്ഞതുപോലെ അത് മഹാരാഷ്ട്രയിൽ തന്ത്രങ്ങൾ മെനഞ്ഞ ശരദ്പവാറിൽ നിന്ന് പഠിച്ച പാഠമായിരുന്നു. മാത്രമല്ല തൊഴിൽ നഷ്ടവും, കൂപ്പു കുത്തുന്ന സമ്പദ് വ്യവസ്ഥയുമെല്ലാം ദേശീയതാവാദത്തിനുബദലായി പ്രചാരണ വേളയിൽമഹാസഖ്യം ചർച്ചയാക്കി. മഹാ സഖ്യത്തിലെ സഖ്യകക്ഷിയായ ജെഎംഎമ്മും പ്രാദേശിക പ്രശ്നങ്ങളിലാണ് ശ്രദ്ധ ചെലുത്തിയത്. ദേശീയ വിഷയങ്ങളെ കോൺഗ്രസ്സ്അഭിസംബോധന ചെയ്തിട്ടുണ്ടെങ്കിൽ തന്നെ അത് ബിജെപിയെ പ്രതിരോധത്തിലാക്കുന്ന സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും വിലക്കയറ്റവും പോലെയുള്ള സാധാരണക്കാരനെ ബാധിക്കുന്ന വിഷയങ്ങളിലേക്ക് ചർച്ച് മുഴുവനും കേന്ദ്രീകരിച്ചു. "ബിജെപി മുഖ്യമന്ത്രിയായ രഘുബർ ദാസ് സർക്കാരിനെതിരേ വലിയ പൊതുവികാരം ഉയർന്നിരുന്നു. അതുകൊണ്ട് തന്നെ അയോധ്യയും പൗരത്വ നിയമഭേദഗതിയും ആർട്ടിക്കിൽ 370യും ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കുമെന്ന് ഉറപ്പായിരുന്നു. അതിനാൽ തന്നെ ബോധപൂർവ്വം ഞങ്ങൾ പ്രാദേശിക വിഷയങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്",മുതിർന്ന കോൺഗ്രസ്സ്നേതാവായ അജയ് ശർമ്മ പറയുന്നു. ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നതാണ് സാധാരണക്കാരനെ ബാധിക്കുക എന്നതിലൂന്നി ദേശീയ വിഷയങ്ങളെ മാറ്റിനിർത്താനും കോൺഗ്രസ്സിന്റെതിരഞ്ഞെടുപ്പ്പ്രചാരകർക്കായി. ഫലം വന്നപ്പോൾ 54 സീറ്റുമായി കോൺഗ്രസിനെ മറികടന്ന് ഏറ്റവും വലിയ ഒറ്റകക്ഷിയായി എൻസിപിയെ മാറ്റിയെടുത്തത് പവാറിന്റെ പ്രചാരണങ്ങളായിരുന്നു. കർഷക ആത്മഹത്യയും തൊഴിലില്ലായ്മയും അടക്കമുള്ള വിഷയങ്ങളിലൂന്നിയായിരുന്നു പവാർ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ ജനമനസ്സ് കീഴടക്കിയത് content highlights:How Sharad Pawar's Maharashtra strategy and Jharkhand poll campaign

from mathrubhumi.latestnews.rssfeed https://ift.tt/2MjERju
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍