തീവണ്ടിയിൽ നിന്ന് വഴുതി വീണു; കാല്‍ നഷ്ടപ്പെടാതിരിക്കാന്‍ ആഷ്‌ലിയ്ക്ക് വേണം സുമനസ്സുകളുടെ സഹായം

കോഴിക്കോട്: അപകടത്തിൽ കാലിന് ഗുരുതരമയി പരിക്കേറ്റ് കഴിയുന്ന കൗമാരക്കാരി ചികിത്സയ്ക്ക് സഹായം തേടുന്നു. തീവണ്ടിയിൽനിന്ന് ഇറങ്ങുന്നതിനിടെ വഴുതിവീണാണ് പരപ്പനങ്ങാടി സ്വദേശിനി ആഷ്ലിയ്ക്ക് കാലിന് പരിക്കേൽക്കുന്നത്. ഫാഷൻ ഡിസെനിങ് വിദ്യാർഥിനിയായ ആഷ്ലി(19)പരപ്പനങ്ങാടിയിൽ നിന്ന് കോഴിക്കോട്ടെ സ്ഥാപനത്തിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ തീവണ്ടി നിർത്തുന്നതിന് മുമ്പ് കൂടെയുണ്ടായിരുന്ന സുഹൃത്ത് പ്ലാറ്റ്ഫോമിലേക്ക് എടുത്തുചാടി.വീഴാൻപോയ സുഹൃത്തിനെ സഹായിക്കാൻ ശ്രമിച്ചപ്പോഴാണ് ആഷ്ലിക്ക് അപകടം സംഭവിച്ചത്. തീവണ്ടിക്കും പ്ലാറ്റ്ഫോമിനും ഇടയിൽ ആഷ്ലിയുടെ ഒരു കാൽ പെട്ട് ഭാഗികമായും ചതരഞ്ഞരഞ്ഞ നിലയിലായിരുന്നു. ഉടൻ നാട്ടുകാരും റെയിൽവേ ജീവനക്കാരും ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചു. കാൽ പൂർണമായി മുറിച്ചുമാറ്റണമെന്നാണ് മെഡിക്കൽ കോളേജ് ഡോക്ടർമാർ വിധിയെഴുതിയത്. അതേസമയം, പ്ലാസ്റ്റിക് സർജറിയിലൂടെ കാൽ വീണ്ടെടുക്കാമെന്ന ചിലരുടെ നിർദേശം ആ കുടുംബത്തിന് തെല്ല് ആശ്വാസമേകി. തുടർന്ന് തുടർചികിത്സയ്ക്കായി കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റി. ലക്ഷങ്ങൾ ചികിത്സയ്ക്കായി വേണ്ടിവരുമെന്ന് അറിഞ്ഞതോടെ എന്ത് ചെയ്യുമെന്ന് അറിയാതെ കുടുംബം പകച്ചുനിൽക്കുകയാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിന്റെ ആകെയുള്ള പ്രതീക്ഷ ആഷ്ലിയാണ്. ഏകദേശം പതിനഞ്ച് ലക്ഷത്തോളം രൂപ ചികിത്സാചെലവായി വരുമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ഓപ്പറേഷൻ കൂടാതെ മറ്റു ചികിത്സാചെലവുകളും. എങ്ങനെ സ്വരൂപിക്കുമെന്ന ആശങ്കയിലാണ് ആഷ്ലിയുടെ രക്ഷിതാക്കൾ. അപകടവിവരമറിഞ്ഞ് നാട്ടുകാരും ചില സംഘടനകളും ചേർന്ന് സഹായസമിതി രൂപവത്കരിച്ചിട്ടുണ്ട്.നാട്ടുകാരുടെ സഹായത്തിൽ നിലവിൽ നാല് ശസ്ത്രക്രിയകൾ കഴിഞ്ഞു. പ്ലാസ്റ്റിക് സർജറിയടക്കം ഇനിയും ശസ്ത്രക്രിയകൾ നടത്താനുണ്ട്.നാട്ടുകാരുടെനേതൃത്വത്തിൽ പരപ്പനങ്ങാടി പഞ്ചാബ് നാഷണൽ ബാങ്കിൽ A/C number, 4522000100038405, ifsc;PUNB0452200 ഒരു അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്, 9539503972 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. Content Highlights: Ashley, teenager girl from parappanangadi needs help from people for her treatment, leg injury

from mathrubhumi.latestnews.rssfeed https://ift.tt/2SqQOHY
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍