ഇ വാർത്ത | evartha
ആശുപത്രിയിൽ സിടിസ്‌കാന്‍ എടുക്കുന്നതിനിടെ യുവതിയുടെ നഗ്‌നചിത്രം പകര്‍ത്തി; യുവാവ് അറസ്റ്റില്‍

മഹാരാഷ്ട്രയില്‍ ആശുപത്രിയിൽ സിടിസ്‌കാന്‍ എടുക്കുന്നതിനിടെ യുവതിയുടെ നഗ്‌നചിത്രം പകര്‍ത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റില്‍. ഇയാൾ മലയാളിയെന്നാണ് വിവരം. പരാതി ലഭിച്ചതിനെ തുടർന്ന് ഉല്ലാസ് നഗര്‍ പോലീസാണ് യുവാവിനെ അറസ്റ്റ് ചെയ്യ്തത്.
സ്റ്റേഷൻ പരിധിയിലുള്ള സര്‍വ്വാനന്ദ് ആശുപത്രി ടെക്‌നീഷ്യനാണ് അറസ്റ്റിലായ ജെയിംസ് തോമസ്. അസുഖത്തെ തുടർന്ന് സിടി സ്‌കാന്‍ എടുക്കുന്നതിനായി തിങ്കളാഴ്ചയാണ് യുവതി ആശുപത്രിയിലെത്തിയത്. എന്നാൽ സ്‌കാന്‍ ചെയ്യുന്നതിനിടെ ഇയാള്‍ യുവതിയെ മോശമായ രീതിയില്‍ സ്പര്‍ശിക്കുകയും യുവതിയുടെ നഗ്നചിത്രങ്ങള്‍ എടുക്കുകയും ചെയ്തു.
യുവാവിന്റെ പ്രവൃത്തിയിൽ അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് യുവതി ആശുപത്രി അധികൃതരെ വിവരമറിക്കുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. നിലവിൽ പോലീസ് ഇയാളുടെ ഫോണ്‍ പരിശോധിച്ചുവരികയാണെന്നും അറിയിച്ചിട്ടുണ്ട്. അറസ്റ്റിന് ശേഷം പോലീസ് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2rqQ2zr
via IFTTT
0 അഭിപ്രായങ്ങള്‍