പീഡനവും ഭീഷണിയും സഹിക്കാനാകാതെ യുവതി 54- കാരനെ കണ്ണില്‍ പശതേച്ച് ഒട്ടിച്ചശേഷം കഴുത്തറുത്തു കൊന്നു

ചെന്നൈ: വർഷങ്ങളായി ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നയാളെ യുവതി കഴുത്തറുത്ത് കൊന്നു. ചെന്നൈയിലെ വാഷർമാൻപേട്ടിലാണ് സംഭവം. തിരുവട്ടിയൂർ സ്വദേശി അമ്മൻ ശേഖറിനെയാണ് പീഡനം സഹിക്കാനാകാതെ യുവതി കൊലപ്പെടുത്തിയത്. സംഭവത്തിൽ ശേഖറിന്റെ മകളുടെ സുഹൃത്തായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രിയാണ് ക്രോസ് റോഡിനു സമീപം മധ്യവയസ്കന്റെ മൃതദേഹം കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലൂടെയാണ് ശേഖറിന്റെ മകളുടെ സുഹൃത്തായ യുവതിയെ പിടികൂടിയത്. ശേഖറിന്റെമകളായ സുഹൃത്തിനെകാണാനായി യുവതി ഇടയ്ക്കിടെ ശേഖറിന്റെ വീട്ടിൽ വരാറുണ്ടായിരുന്നു. ഇത്തരത്തിൽസുഹൃത്തിനെ കാണാൻ വീട്ടിലെത്തിയപ്പോഴാണ് ശേഖർ യുവതിയെ പീഡിപ്പിച്ചത്. തുടർന്ന് നാലര വർഷത്തോളം ശേഖർ യുവതിയെ ഭീഷണിപ്പെടുത്തി നിരന്തരമായി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പീഡനവിവരം യുവതിയുടെ വീട്ടുകാർക്ക് അറിയമായിരുന്നുതായി യുവതി പോലീസിനോട് പറഞ്ഞു. എന്നാൽ വീട്ടുകാർ പോലീസിൽ പരാതി നൽകാതിരിക്കാൻ ശേഖർ പണം നൽകി അവരെ ഒതുക്കുകയായിരുന്നു. അടുത്തിടെ യുവതി വിവാഹിതയായി. എന്നാൽ വിവാഹശേഷവും ശേഖർ യുവതിയെ ഭീഷണിപ്പെടുത്തൽ തുടർന്നു. തുടർന്നാണ് ശേഖറിനെ കൊലപ്പെടുത്താൻ യുവതി തീരുമാനിക്കുന്നത്. തുടർന്ന് തിങ്കളാഴ്ച രാത്രി ഒരു സമ്മാനം നൽകാനുണ്ടെന്ന് പറഞ്ഞ് ശേഖറിനെ ബെസന്ത് നഗർ ബീച്ചിലേക്ക് വിളിച്ചു വരുത്തി. അൽപസമയം സംസാരിച്ചിരുന്നതിനുശേഷം യുവതി ശേഖറിനോട് കണ്ണടയ്ക്കാൻ ആവശ്യപെട്ടു. ശേഖർ കണ്ണടച്ചതോടെ ശേഖറിന്റെ കണ്ണിന് മുകളിൽ പശതേച്ച് ഒട്ടിച്ചു. തുടർന്ന് ബാഗിൽ നിന്ന് കത്തിയെടുത്ത് കഴുത്തറുത്ത് കുത്തി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകശേഷം യുവതി ഉടൻ കടന്നുകളഞ്ഞു. യുവതിയെ കോടതി ഹാജരാക്കി റിമാൻഡ് ചെയ്തു. Content Highlights: woman arrested for killing 54 year old man for rape and threatening

from mathrubhumi.latestnews.rssfeed https://ift.tt/2sZLqko
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍