ജി.എസ്.ടി വരുമാനത്തില്‍ വര്‍ധന; നവംബറിലെ വരുമാനം ഒരുലക്ഷം കോടി കടന്നു

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന് ആശ്വാസമായി ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനത്തിൽ വർധന. 1,03,492 കോടിയാണ് നവംബറിലെ ജിഎസ്ടി വരുമാനം. 2017 ജൂലായിൽ ജിഎസ്ടി നടപ്പാക്കിയതിനുശേഷമുള്ള മൂന്നാമത്തെ ഏറ്റവും ഉയർന്ന വരുമാനമാണിത്. 2019 ഏപ്രിൽ, മാർച്ച് മാസങ്ങളിൽ മാത്രമാണ് ഇതിലും ഉയർന്ന വരുമാനം നേടാൻ കഴിഞ്ഞിട്ടുള്ളത്. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉത്തേജന പാക്കേജുകൾ ഫലം കണ്ടതിന്റെ സൂചനയാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു. ജിഎസ്ടി നടപ്പാക്കിയശേഷം എട്ടു തവണ മാത്രമാണ് ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടതി കടന്നിട്ടുള്ളത്. രണ്ടു മാസത്തെ ഇടിവിനു ശേഷമാണ് ജിഎസ്ടി വരുമാനത്തിൽ വർധന രേഖപ്പെടുത്തിയിട്ടുള്ളത്. Content Highlights:GST collection at Rs 1.03 lakh crore in November - Finance Ministry

from mathrubhumi.latestnews.rssfeed https://ift.tt/2Dv4vNk
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍